| Thursday, 24th April 2014, 1:51 pm

ഭീകരന്‍ പട്ടാളവേഷത്തില്‍ സെക്രട്ടേറിയറ്റില്‍ കടന്നുവെന്ന വാര്‍ത്ത തെറ്റ്- ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവന്തപുരം: മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാക് ഭീകരന്‍ പട്ടാള യൂണിഫോമില്‍ സെക്രട്ടേറിയറ്റില്‍ പ്രവേശിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു.

മൂന്നാറില്‍ ഒഴിവില്‍ കഴിഞ്ഞിരുന്ന ഭീകരന്‍ സെക്രട്ടേറിയറ്റില്‍ വന്നിട്ടില്ല. സര്‍ക്കാര്‍ എല്ലാ വിധത്തിലും അന്വേഷണം നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വിവരവും ഇന്റലിജന്‍സിനു ലഭിച്ചിട്ടില്ല. തികച്ചും തെറ്റായ വാര്‍ത്തകളാണ് ഈ വിഷയത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്- മന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് റിയാസ് ഭട്കലിന്റെ അനുയായി പാക് ഭീകരന്‍ സിയാ ഉള്‍ റഹ്മാന്‍ (വഖാസ്-25) പട്ടാള യൂണിഫോമില്‍ സെക്രട്ടേറിയറ്റില്‍ പ്രവേശിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

ഇന്നലത്തെ “മംഗളം” ദിനപ്പത്രത്തിലാണ് ഭീകരന്‍ പട്ടാളവേഷത്തില്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നതായി സംശയിക്കുന്നതായുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജയില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മംഗളം പത്രത്തിന്റെ ലേഖകന്‍ എസ്. നാരായണനാണ് തിരുവന്തപുരത്ത് നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വാര്‍ത്തയെ ആഭ്യന്തരമന്ത്രി നിഷേധിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more