[] റിപ്പോര്‍ട്ടര്‍ ടിവിയും സെന്റര്‍ ഫോര്‍ ഇലക്ട്രല്‍ സ്റ്റഡീസും ചേര്‍ന്ന് നടത്തിയ പോസ്റ്റ്‌പോള്‍ സര്‍വെയുടെ ആദ്യ ഘട്ടത്തില്‍ പത്ത് മണ്ഡലങ്ങളുടെ സര്‍വെ ഫലം പുറത്ത് വന്നപ്പോള്‍ 6മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനും 4 മണ്ഡലങ്ങള്‍ യു.ഡി.എഫിനുമാണ് നില്‍ക്കുന്നത്.
കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള മണ്ഡലങ്ങളുടെ സര്‍വെ ഫലമാണ് ആദ്യ ദിനം പുറത്തുവിട്ടത്. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് സര്‍വേ ഫലം. കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് വിജയം.
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് 63.1ശതമാനം പേര്‍ വിലയിരുത്തുന്നതായി പോസ്റ്റ് പോള്‍ സര്‍വേഫലത്തില്‍ പറയുന്നു. പാചകവാതക വിലക്കയറ്റം തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിന് പ്രതികൂലമാകുമെന്ന് 72.2 ശതമാനം പേരും പറയുന്നു. റേഷന്‍ വിതരണ പ്രശ്‌നം യു.ഡി.എഫിനെ ബാധിക്കുമെന്ന് 44.7 ശതമാനം പേരും പറയുന്നു.