കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. നെറ്റിയ്ക്ക് പരിക്കേറ്റ മമതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സിലൂടെ അറിയിച്ചു.

നെറ്റിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മമത ബാനര്‍ജിയുടെ ദൃശങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. നേതാവിനായി ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും ടി.എം.സി ആവശ്യപ്പെട്ടു.
Our chairperson @MamataOfficial sustained a major injury.
Please keep her in your prayers 🙏🏻 pic.twitter.com/gqLqWm1HwE— All India Trinamool Congress (@AITCofficial) March 14, 2024
ടി.എം.സി നേതാക്കള്‍ പറയുന്നതനുസരിച്ച് മമതയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നെറ്റിയിലുണ്ടായ മുറിവ് ആഴത്തിലുള്ളതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മമതായുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Content Highlight: Reportedly, Mamata Banerjee was seriously injured and admitted to the hospital