| Monday, 27th January 2020, 11:27 am

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പശ്ചിമബംഗാള്‍; പ്രത്യേക നിയമസഭായോഗം ഇന്ന് ചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗാള്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമ സഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. പ്രത്യേക യോഗം ചേര്‍ന്നായിരിക്കും പ്രമേയം അവതരിപ്പിക്കുക.

” പൗരത്വഭേദഗതിക്കെതിരെ പ്രമേയം ചര്‍ച്ച ചെയ്ത് പാസാക്കാന്‍ പശ്ചിമബംഗാള്‍ നിയമസഭയുടെ പ്രത്യേക യോഗം ജനുവരി 27 ന് രണ്ട് മണിക്ക് നടക്കും. എല്ലാ പാര്‍ട്ടികളോടും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്”,   പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

തൃണമൂല്‍ എം.എല്‍.എ ആണ് സഭയില്‍ പ്രമേയം അവതരിപ്പിക്കുക. കഴിഞ്ഞ 20ാം തിയതി പ്രമേയത്തിന് അനുമതി തേടി പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ഇന്ന് പശ്ചിമബംഗാള്‍ നിയമസഭയില്‍ പ്രമേയം പാസായാല്‍ പൗരത്വ ഭേദദതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലമത്തെ സംസ്ഥാനമാകും പശ്ചിമബംഗാള്‍.

സെപ്റ്റംബറില്‍ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ തൃണമൂല്‍ അവതരിപ്പിച്ച പ്രമേയത്തെ സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും പിന്തുണച്ചിരുന്നു.

പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയതിന് ശേഷം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേതൃത്വം നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” പൗരത്വ നിയമത്തെ കുറിച്ചും എന്‍.ആര്‍.സിയെയും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ ആരും തൊടില്ല. ഇത് നമ്മുടെ മണ്ണാണ്, ഇവിടെ ഒരാള്‍ക്കും വിഭജനം ഉണ്ടാക്കാനാവില്ല, എന്റെ ഉറപ്പ്”, ഇങ്ങനെയായിരുന്നു പരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരെ ഡാര്‍ജിലിംഗില്‍ നടന്നറാലിയില്‍ മമത ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്.

We use cookies to give you the best possible experience. Learn more