ബംഗാള്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമ സഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. പ്രത്യേക യോഗം ചേര്‍ന്നായിരിക്കും പ്രമേയം അവതരിപ്പിക്കുക.
” പൗരത്വഭേദഗതിക്കെതിരെ പ്രമേയം ചര്‍ച്ച ചെയ്ത് പാസാക്കാന്‍ പശ്ചിമബംഗാള്‍ നിയമസഭയുടെ പ്രത്യേക യോഗം ജനുവരി 27 ന് രണ്ട് മണിക്ക് നടക്കും. എല്ലാ പാര്‍ട്ടികളോടും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്”, പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
തൃണമൂല്‍ എം.എല്‍.എ ആണ് സഭയില്‍ പ്രമേയം അവതരിപ്പിക്കുക. കഴിഞ്ഞ 20ാം തിയതി പ്രമേയത്തിന് അനുമതി തേടി പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ഇന്ന് പശ്ചിമബംഗാള്‍ നിയമസഭയില്‍ പ്രമേയം പാസായാല്‍ പൗരത്വ ഭേദദതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലമത്തെ സംസ്ഥാനമാകും പശ്ചിമബംഗാള്‍.
സെപ്റ്റംബറില്‍ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ തൃണമൂല്‍ അവതരിപ്പിച്ച പ്രമേയത്തെ സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും പിന്തുണച്ചിരുന്നു.