ബാഴ്സലോണയുടെ ഐക്കോണിക് ഹോം സ്റ്റേഡിയമായ ക്യാമ്പ് നൗവിന്റെ പുനര്‍നിര്‍മാണ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2026 മാര്‍ച്ചില്‍ സ്‌റ്റേഡിയത്തിന്റെ പണിപൂര്‍ത്തിയാകും എന്നാണ് ക്ലബ് അറിയിക്കുന്നത്.
പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണം സംബന്ധിച്ച് പഴയ സ്റ്റേഡിയം ജെ.സി.ബി അടക്കം ഉപയോഗിച്ച് തകര്‍ക്കുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവെച്ച് ബാഴ്‌സ ആരാധകര്‍ അവരുടെ വിഷമം പങ്കുവെച്ചിരുന്നു.
End of an era at the Nou Camp! 😯 🏟#BBCFootball pic.twitter.com/4kqaW5rYUR
— Match of the Day (@BBCMOTD) July 10, 2023
ഇതിന് പിന്നാലെയാണ് പുതിയ സ്റ്റേഡിയം 2026 മാര്‍ച്ചില്‍ തുറന്ന് നല്‍കുമെന്ന് ക്ലബ്ബ് അറിയിക്കുന്നത്. പുതിയ ദൃശങ്ങളില്‍ ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ക്ലബ് പറയുന്നു.
‘സ്റ്റേഡിയം 2026ല്‍ ഔദ്യോഗികമായി തുറന്നുനല്‍കും. എഫ്.സി ബാഴ്സലോണക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും പുതിയ വീട്ടില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.