ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരില്‍ മുതിര്‍ന്ന നേതാവ് ബി.ജെ.പിയിലേക്കെന്ന് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് പോവാന്‍ ചര്‍ച്ച നടത്തുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പിയില്‍ നിന്നുള്ള സോഴ്‌സുകളെ അടിസ്ഥാനമാക്കിയാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഈ വിവരം പുറത്തുവിട്ടത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേരാന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും നേതാവ് ബി.ജെ.പിയിലേക്ക് പോവാന്‍ സാധ്യത ഉണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ബി.ജെ.പിയിലുള്ള പലര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ വരുന്നതില്‍ അതൃപ്തി ഉണ്ടെന്നും അയാളുടെ ഓഫര്‍ പാര്‍ട്ടി നിരാകരിച്ചിട്ടില്ലെന്നും എം.പിയുടെ സാന്നിധ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണയാവും എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നും വരുന്നതെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അധികാരപദവികളും സാമ്പത്തിക താത്പര്യങ്ങളും ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയതെന്നാണ് അഭ്യൂഹം.
തെക്കന്‍ ജില്ലകളിലെ രണ്ടുപേരും കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള രണ്ടുപേരുമാണ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലുള്ളത്.
പ്രസ്തുത വ്യക്തികള്‍ പലപ്പോഴായി ബി.ജെ.പി ബന്ധമുന്നയിച്ച് വാര്‍ത്തകളില്‍ നിറഞ്ഞവരായതിനാലാണ് ഇവര്‍ സംശയത്തിന്റെ നിഴലിലാവാന്‍ കാരണം.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ലമെന്റിലെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും സമ്മര്‍ദത്തിലാണ്.
Content Highlight: report that a senior congress leader is in talks to join the bjp and possibility the the mp will go to the bjp