ന്യൂദല്‍ഹി: റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളും വ്യാപാരങ്ങളും നിര്‍ത്തലാക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ എസ്.ബി.ഐ നിര്‍ത്തലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്.ബി.ഐ ചില ഇടപാടുകാര്‍ക്ക് നല്‍കിയ കത്തിനെ അടിസ്ഥാനമാക്കി റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
”യു.എസിന്റെയോ യൂറോപ്യന്‍ യൂണിയന്റെയോ ഐക്യരാഷ്ട്രസഭയുടെയോ ഉപരോധ പട്ടികയില്‍ പെട്ടിട്ടുള്ള സ്ഥാപനങ്ങളും ബാങ്കുകളും തുറമുഖങ്ങളുമായി ഇനി ഒരു ഇടപാടുകളുമില്ല,” ചില ഇടപാടുകാര്‍ക്ക് എസ്.ബി.ഐ അയച്ച കത്തില്‍ പറഞ്ഞതായി വിവിധ സ്രോതസുകള്‍ വെളിപ്പെടുത്തി.
അതേസമയം വിഷയത്തില്‍ എസ്.ബി.ഐയില്‍ നിന്നും നേരിട്ട് പ്രതികരണം വന്നിട്ടില്ല.
”ഞങ്ങള്‍ക്ക് നല്ല ഇന്റര്‍നാഷണല്‍ പ്രസന്‍സ് ഉള്ളതാണ്. യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും റെഗുലേഷനുകളോട് സഹകരിക്കേണ്ടതും അവയെ അംഗീകരിക്കേണ്ടതുമുണ്ട്,” ഒരു സീനിയര്‍ എസ്.ബി.ഐ എക്‌സിക്യൂട്ടീവ് പ്രതികരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.