ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് ഫാന്‍സും ടീമുകളും ഇതുപോലെ ആഘോഷമാക്കുന്ന മറ്റൊരു ക്രിക്കറ്റ് ഏറ്റുമുട്ടലുണ്ടാകില്ല. മത്സരത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഫാന്‍സിന് തിരിച്ചടിയാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മത്സരത്തിന് മുന്നോടിയായി നടത്തിയ നെറ്റ് സെഷനില്‍ ഇന്ത്യന്‍ മൂന്നാം നമ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് പരിക്കേറ്റന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
ബോളിന്റെ മൂവ്‌മെന്റുകള്‍ മനസിലാക്കാനായി ഫ്‌ളഡ് ലൈറ്റില്‍ വെച്ചും ഇന്ത്യന്‍ ടീം പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. മുഹമ്മദ് സിറാജിന്റെ പന്ത് ഫേസ് ചെയ്യുന്നതിനിടെ താരത്തിന്റെ ദേഹത്ത് ബോള്‍ കൊണ്ടിരുന്നു. വിരാട് ബോളറിന് നേരെ താന്‍ ഓക്കേ ആണെന്ന് കൈ കാണിച്ചിരുന്നുവെങ്കിലും പിന്നീട് താരം ബാറ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
EXCLUSIVE: @imVkohli was hit by @mdsirajofficial‘s ball during practice. Although he showed 👍 and said everything is fine. After this, he did not bat on the main net.#ViratKohli #IndianCricketTeam #TeamIndia #BCCI #AsiaCup2023 #INDvPAK pic.twitter.com/rvNhBRnvXn
— Ray Sportz Cricket (@raysportz_cric) September 1, 2023