| Saturday, 16th July 2022, 3:07 pm

പ്രതിഫലം കൂട്ടി തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍ച്ചയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ എല്ലാം വന്‍ വിജയം നേടിയതിന് പിന്നാലെ താരം പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് തമിഴാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശരാശരി 6 കോടി മുതല്‍ 7 കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന താരം ഇപ്പോള്‍ 10 കോടി വരെ തന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന അറ്റ്‌ലി ചിത്രം ജവാനിലൂടെയാണ്.

അതേസമയം നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നയന്‍താരയുടെ 75 ചിത്രമായിട്ടാവും ഇത് പുറത്തിറങ്ങുക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങിയ 02 ആണ് ഒടുവില്‍ പുറത്തിറങ്ങിയ നയന്‍താര ചിത്രം.

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നയന്‍താര നായികയായി എത്തുന്നുണ്ട്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിരയും ഗോള്‍ഡിലെത്തുന്നുണ്ട്.

പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴലായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ നയന്‍താരയുടെ മലയാള ചിത്രം.

Content Highlight : Report says that Nayanthara increased her salary

Latest Stories

We use cookies to give you the best possible experience. Learn more