|

സൂപ്പര്‍ ഏജന്റായി ആലിയയും; വൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്സ് വ്യാപിപ്പിക്കാന്‍ ആദിത്യ ചോപ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലേക്ക് ആലിയ ഭട്ടും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആദിത്യ ചോപ്ര വുമണ്‍ ലീഡില്‍ സ്‌പൈ ചിത്രം പ്ലാന്‍ ചെയ്യുന്നതായി വൈ.ആര്‍.എഫിലെ സോഴ്‌സിനെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ആലിയ ഭട്ടിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമിതെന്നും ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭാവത്തിലായിരിക്കും നടി എത്തുകയെന്നുമാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ എട്ടാമത്തെ സിനിമ ആയിട്ടാണ് ആലിയ അഭിനയിക്കുന്ന ചിത്രം പ്ലാന്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

വൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രമായി ടൈഗര്‍ ്‌ െപത്താന്‍ എത്തുമെന്നും ഇതില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ഖാനും ഫേസ് ഓഫ് ഉണ്ടാകുമെന്നും പിങ്ക് വില്ലക്ക് വേണ്ടി ആലിയ ഭട്ടിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഹിമേഷ് മങ്കട് ട്വീറ്റ് ചെയ്തു. 2024 ന്റെ ആദ്യ പകുതിയിലാവും ഈ ചിത്രം സംഭവിക്കുക എന്നാണ് ഹിമേഷിന്റെ ട്വീറ്റ്.

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താനാണ് ഒടുവില്‍ വൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്സില്‍ പുറത്തുവന്ന ചിത്രം. ഷാരൂഖാന്റെ തിരിച്ച് വരവ് മികച്ചതാക്കിയ ചിത്രം 1000 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

അതേസമയം, സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന യാഷ് രാജ് ഫിലിംസ് സ്‌പൈ യൂണിവേഴ്‌സിലെ ടൈഗര്‍ 3 ഈ വര്‍ഷം ദീപാവലിക്കാണ് റിലീസ് ചെയ്യുന്നത്. തുടര്‍ന്ന് ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍.ടി.ആര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിക്കുന്ന വാറിന്റെ രണ്ടാം ഭാഗത്തിന് നവംബറില്‍ തുടക്കമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എക് ദ ടൈഗറില്‍ തുടങ്ങി ടൈഗര്‍, ടൈഗര്‍ സിന്ധ ഹേ, വാര്‍, പത്താന്‍ എന്നിവയാണ് നിലവില്‍ വൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്സില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഈ സിനിമകള്‍ എല്ലാം തന്നെ വമ്പന്‍ ഹിറ്റുകളുമായിരുന്നു.

Content Highlight: Report says that Aditya Chopra expands YRF Spy Universe Alia Bhatt to headline 8th film

Video Stories