| Thursday, 26th September 2024, 10:29 am

ഇന്ത്യൻ ടീമിൽ പുതിയ റോളിൽ ഞെട്ടിക്കാൻ സഞ്ജു സാംസൺ എത്തുന്നു; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൂപ്പര്‍താരം ഇഷാന്‍ കിഷന് പകരക്കാരനായാണ് സഞ്ജുവിനെ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇഷാന്‍ കിഷന്‍ ഇഷ് ഇറാനി കപ്പ് ടീമില്‍ ഇടം നേടിയതിനാല്‍ ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സാധ്യതകള്‍ കുറവാണ്. ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇറാനി കപ്പ് നടക്കുന്നത്. ഓഗസ്റ്റ് ആറ് മുതല്‍ 12 വരെയാണ് ടി-20 പരമ്പര നടക്കുന്നത്. അതുകൊണ്ട് തന്നെ ഇഷാന്‍ ഈ പരമ്പരയ്ക്കുള്ള ടീമില്‍ ഇട നേടുമോ എന്നത് ഇപ്പോഴും സംശയമായി നിലനില്‍ക്കുകയാണ്.

സൂപ്പര്‍താരങ്ങളായ ശുഭ്മന്‍ ഗില്‍, യശ്വസി ജെയ്സ്വാള്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് കളിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി മിന്നും പ്രകടനമാണ് മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ നടത്തിയത്. ഇന്ത്യ ബിക്കെതിരെ സെഞ്ച്വറി നേടികൊണ്ടാണ് സഞ്ജു തിളങ്ങിയത്. 101 പന്തില്‍ 106 റണ്‍സാണ് സഞ്ജു നേടിയത്. 12 ഫോറുകളും മൂന്ന് സിക്സുകളുമാണ് മലയാളി സൂപ്പര്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. രണ്ടാം ഇന്നിങ്‌സില്‍ 53 പന്തില്‍ 45 റണ്‍സ് നേടിയും സഞ്ജു മികച്ച പ്രകടനം നടത്തി.

കഴിഞ്ഞ ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടു മത്സരത്തില്‍ സഞ്ജു ഇറങ്ങിയിരുന്നു. എന്നാല്‍ ഈ രണ്ടു മത്സരങ്ങളിലും നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളിലും പൂജ്യം റണ്‍സിനാണ് താരം പുറത്തായത്.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ അവസാനിച്ചാല്‍ ഇന്ത്യയ്ക്ക് പിന്നീട് ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമാണ് ടെസ്റ്റ് പരമ്പരകള്‍ ഉള്ളത്. അതുകൊണ്ടുതന്നെ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന പ്രധാന താരങ്ങള്‍ക്ക് ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം ബംഗ്ലാദേശില്‍ എത്തിയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 250 രകൂറ്റന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. ഓഗസ്റ്റ് 27 മുതലാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്. കാണ്‍പൂരിലാണ് മത്സരം നടക്കുക.

Content Highlight: Report Says Sanju Samson Likely to Include Bangladesh T20 Series

We use cookies to give you the best possible experience. Learn more