തഴച്ചില്‍ പൂര്‍ണം, സഞ്ജു തിരിച്ച് നാട്ടിലെത്തി; റിപ്പോര്‍ട്ട്
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ തിരിച്ച് നാട്ടിലേക്കെത്തി. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്തായാണ് താരം നാട്ടിലേക്ക മങ്ങിയെതെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായി സഞ്ജു സാംസണ്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിക്ക് പൂര്‍ണമായി ഭേദമായ കെ.എല്‍. രാഹുല്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനെ തഴയുകയായിരുന്നു. ദൈനിക് ജഗ്രാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യ രണ്ട് മത്സരത്തില്‍ രാഹുലിന് കളിക്കാന്‍ സാധിക്കാത്തത് കാരണമായിരുന്നു സഞ്ജുവിനെ ബാക്കപ്പായി നിലനിര്‍ത്തിയത്. പാകിസ്ഥാനെതിരെയുളള ആദ്യ മത്സരത്തിലും നേപ്പാളിനെതിരെയുള്ള രണ്ടാം മത്സരത്തിലും രാഹുല്‍ പങ്കെടുത്തില്ലായിരുന്നു. എന്നാല്‍ എന്‍.സി.എയിലെത്തി പരിക്കെല്ലാം ഭേദമായതിന് ശേഷം താരം ടീമിനൊപ്പം ചേര്‍ന്നു. ഇതോടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ രാഹുല്‍ കളിച്ചേക്കും.
ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് അരങ്ങറുന്ന ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. സൂര്യകുമാര്‍ യാദവ് ഇഷാന്‍ കിഷന്‍ എന്നിവരാണ് സഞ്ജുവിന് മുകളില്‍ ടീമില്‍ അവസരം നേടിയത്. ഇതിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
ഏകദിനത്തില്‍ സഞ്ജുവിന് സൂര്യയേക്കാള്‍ മികച്ച റെക്കോഡുണ്ടെന്നായിരുന്നു ആരാധകരുടം വാദം. ഇതിനൊപ്പം വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയമായതും സഞ്ജുവിന് വിനയായിരുന്നു.
അതേസമയം സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതതില്‍ വലിയ പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹത്തിനേക്കാള്‍ ഡിസേര്‍വിങ് സൂര്യയാണെന്നും വാദിക്കുന്നവരുമുണ്ടായിരുന്നു. മുന്‍ താരം ഹര്‍ഭജന്‍ സിങ് അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു. നാലാം നമ്പറില്‍ സൂര്യക്ക് ചെയ്യാന്‍ സാധിക്കുന്നത് ഒരുപക്ഷെ വിരാടിനോ രോഹിത്തിനോ പോലും സാധിക്കില്ല എന്നായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്.
Content Highlight: Report Says Sanju Samson is Back in India after Being Dismissed From AsiaCup squad