മോസ്‌കോ: കാന്‍സര്‍ ചികിത്സയ്ക്കായി പോകുന്നതിനാല്‍ താല്‍ക്കാലികമായി റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും വ്‌ളാഡിമിര്‍ പുടിന്‍ പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.
അടിയന്തരമായി ഒരു സര്‍ജറി ചെയ്യണമെന്ന് പുടിന്റെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും ഇതേത്തുടര്‍ന്ന് ഭരണത്തില്‍ നിന്നും പുടിന്‍ കുറച്ചുകാലത്തേക്ക് അവധിയെടുക്കുകയാണെന്നുമാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍ റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് ലഫ്റ്റനന്റ് ജനറല്‍ നടത്തുന്ന ഒരു ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
പകരം, റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവിന് (Nikolai Patrushev) താല്‍ക്കാലികമായി അധികാരം കൈമാറിയേക്കുമെന്നാണ് സൂചനകള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുടിനും പട്രുഷേവും തമ്മില്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.