| Saturday, 13th November 2021, 11:37 am

അമേരിക്കക്കാര്‍ക്ക് ജോലി വേണ്ട; സെപ്റ്റംബറില്‍ ജോലി വിട്ടത് 44 ലക്ഷം പേര്‍; കമ്പനികള്‍ ആശങ്കയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തൊഴിലെടുക്കുന്നവര്‍ വ്യാപകമായി ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 44 ലക്ഷം പേര്‍, അതായത് യു.എസില്‍ ആകെ തൊഴിലെടുക്കുന്നവരുടെ മൂന്ന് ശതമാനം പേര്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം ജോലി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ പുറത്തുവിട്ട ‘ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജോബ് ഓപ്പണിങ് ആന്‍ഡ് ലേബര്‍ ടേണോവര്‍ സര്‍വേ’യിലാണ് പുതിയ കണക്കുകളുള്ളത്. ആഗസ്റ്റില്‍ 1,64,000 പേര്‍ മാത്രമായിരുന്നു ജോലി ഉപേക്ഷിച്ചത്.

കൊവിഡിന് ശേഷം ഉയര്‍ന്ന് വരുന്ന അമേരിക്കന്‍ എക്കോണമിയ്ക്ക് വെല്ലുവിളിയായിരിക്കും ഇത്. അസംസ്‌കൃത വസ്തുക്കള്‍ക്കൊപ്പം തൊഴിലാളികളുടെ ക്ഷാമവും ഇന്ന് യു.എസ് കമ്പനികള്‍ നേരിടുന്നു.

അതേസമയം, സെപ്റ്റംബറില്‍ പുതുതായി 10.4 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും കണക്കുകള്‍ പറയുന്നു. അതുകൊണ്ട് തന്നെ തൊഴിലുപേക്ഷിച്ച 4.4 മില്യണ്‍ ആളുകള്‍ക്ക് പുതിയ ജോലി തെരഞ്ഞെടുക്കാനുള്ള വലിയ അവസരവും യു.എസിലുണ്ട്.

എന്നാല്‍ പല കമ്പനികളും, തങ്ങള്‍ തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടും ആളുകള്‍ അന്വേഷിച്ച് വരുന്നില്ല എന്നാണ് അഭിപ്രായപ്പെടുന്നുണ്ട്. തൊഴിലാളികളെ ആകര്‍ഷിക്കുന്നതിന് വേതനവര്‍ധനവും മികച്ച ജോലി സാഹചര്യങ്ങളുമടക്കം പല ഓഫറുകളും വിവിധ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൊവിഡ് പകര്‍ച്ചയെ ഭയക്കുന്നതും കുട്ടികളുടെ സംരക്ഷണമടക്കമുള്ള വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ആളുകള്‍ ജോലി ഉപേക്ഷിക്കുന്നതെന്നാണ് സര്‍വേ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Report says record number people are quitting their jobs in America

Latest Stories

We use cookies to give you the best possible experience. Learn more