നിലവില്‍ താരസമ്പന്നതകൊണ്ട് ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. കിലിയന്‍ എംബാപെ, നെയ്മര്‍, ലയണല്‍ മെസി എന്നിവരടങ്ങുന്ന മുന്നേറ്റ നിരയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്.
എന്നാല്‍ കുറച്ചുനാള്‍ മുമ്പ് ടീമില്‍ ചില പ്രശ്‌നങ്ങള്‍ അരങ്ങേറിയിരുന്നു. സൂപ്പര്‍താരങ്ങളായ എംബാപെയും നെയ്മറും തമ്മിലാണ് പ്രശ്‌നങ്ങളുണ്ടായിരുന്നത്. മോണ്ട്‌പെല്ലിയറിനെതിരായ രണ്ടാം മത്സരത്തില്‍ പെനാല്‍ട്ടിയെ തുടര്‍ന്നുള്ള തര്‍ക്കമായിരുന്നു വിവാദങ്ങളില്‍ ഇടം പിടിച്ചത്.
എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രി തന്നെ വര്‍ക്കൗട്ടായിരുന്നു. എന്നാല്‍ ആ മത്സരത്തിന് ശേഷം ടീമിലുണ്ടായിരുന്ന പ്രശ്‌നം കുറച്ചൊന്നുമല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് എല്‍ എക്വിപ്.
ഈ സീസണിലുടനീളം ഇരുവരും തമ്മിലുള്ള പ്രശ്‌നം നീണ്ടുനിന്നിട്ടുണ്ടായിരുന്നുവെന്നും ഇത് തീര്‍പ്പാക്കാന്‍ ലയണല്‍ മെസി മുന്നിട്ടിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നെയ്മറുമായി മികച്ച സൗഹൃദബന്ധം നേരത്തെ തന്നെയുള്ള മെസിക്ക് എംബാപെയുമായും നിലവില്‍ നല്ല ബന്ധമാണുള്ളത്. തന്റെ ഏറെ വര്‍ഷത്തെ എക്‌സ്പീരിയന്‍സ് അദ്ദേഹം ഈ പിണക്കം മാറ്റാന്‍ ഉപയോഗിക്കുകയായിരുന്നു.
മികച്ച പ്രകടനമാണ് മൂവരും പി.എസ്.ജി മുന്നേറ്റ നിരയില്‍ കാഴ്ചവെക്കുന്നത്. എംബാപെയും നെയ്മറും ഗോളടിച്ച് കൂട്ടുമ്പോള്‍ മികച്ച പിന്തുണയുമായി മെസി ഒപ്പം തന്നെയുണ്ട്.
Content Highlight: Report says PSG Lionel Messi tried to resolve problems of Neymar and Mbape