നേരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, ഖാലിസ്ഥാന്‍ ദേശീയവാദം മുന്നോട്ടുവെക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന യു.എസ് ബേസ്ഡ് സംഘടനയുടെ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
‘ഖാലിസ്ഥാന്‍ ഉയര്‍ത്തൂ, ത്രിവര്‍ണം തടയൂ’ (Raise Khalistan – Block Tiranga) എന്ന ക്യാമ്പെയിനും സംഘടന നടത്തിയിരുന്നു. മെല്‍ബണ്‍, ലണ്ടന്‍, മിലാന്‍, സാന്‍ ഫ്രാന്‍സിസ്‌കോ, വാന്‍കൂവര്‍, ടൊറന്റോ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ഓഗസ്റ്റ് 15ന് ത്രിവര്‍ണ പതാകക്ക് പകരം ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തണമെന്നാണ് ഇവരുടെ ആഹ്വാനം.
ബ്രിട്ടന്‍, യൂറോപ്, യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലെ പ്രോ ഖാലിസ്ഥാന്‍ സിഖ് കമ്യൂണിറ്റികളില്‍ നിന്നും ഇന്ത്യാ വിരുദ്ധ പ്രചരണം നേരിടുന്ന വിദേശത്തുള്ള ഇന്ത്യന്‍ അധികാരികളെ ഈ നീക്കം പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇന്ത്യയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഹര്‍ ഘര്‍ തിരംഗ (എല്ലാ വീടുകളിലും ത്രിവര്‍ണ പതാക) എന്ന ക്യാമ്പെയിന്‍ നടത്തുന്നുണ്ട്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന് എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണ പതാകയാക്കണമെന്നും മോദി പറഞ്ഞിരുന്നു.
Content Highlight: Report says Pro-Khalistan slogans found on the walls of Indian consulate in San Francisco