ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ഒരുമിക്കുന്നെന്ന അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഇതോടെ എല്‍.ജെ.പി – മോഹന്‍ലാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്.
Big announcement coming up on most exciting pairing of @Mohanlal & #LijoJosePellissery . The big budget period film based on a myth has #Mohanlal playing a wrestler. Project 100% confirmed, to be produced by #ShibuBabyJohn, shoot to start in #Rajasthan, in January 2023.
— Sreedhar Pillai (@sri50) October 23, 2022
ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ എന്ന മോഹന്‍ലാല്‍ ചിത്രവും ഉടന്‍ റിലീസിനൊരുങ്ങുന്നുണ്ട്.
ഷിബു ബേബി ജോണ്‍ നിര്‍മാതാവായെത്തുന്ന ചിത്രം ഒരു ഗുസ്തിക്കാരന്റെ ജീവിതകഥയായിരിക്കും പറയുകയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മോഹന്‍ലാലിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ സിനിമകള്‍ വലിയ വിജയങ്ങളാകാതിരുന്നത് കൊണ്ട് തന്നെ മോഹന്‍ലാല്‍ ഫാന്‍സടക്കം വലിയ പ്രതീക്ഷയോടെയാണ് എല്‍.ജെ.പി ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് വേണ്ടി കാത്തിരിക്കുന്നത്.
അതേസമയം മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം തന്നെ വൈറലായിരുന്നു.
Content Highlight: Report says Mohanlal – Lijo Jose Pellissery movie will be announced soon