പി.എസ്.ജിയില്‍ ഫ്രീ ഏജന്റായ സമയത്ത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ മുന്‍ തട്ടകമായ എഫ്.സി ബാഴ്‌സലോണയിലേക്ക് പോകും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് പോകാനായിരുന്നു താരം തീരുമാനിച്ചത്.
മെസിയുടെ ഈ പോക്ക് ബാഴ്‌സ ആരാധകരെ വലിയ നിരശരാക്കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ കരാറില്‍ അമേരിക്കയിലെത്തിയ മെസി, ഇതിനിടയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സയിലേക്ക് മടങ്ങും എന്നുള്ള സാധ്യതയിലാണ് ആരാധകര്‍ ആശ്വാസം കണ്ടെത്തിയിരുന്നത്.
എന്നാല്‍ ലോണില്‍ എഫ്.സി ബാഴ്സലോണയിലേക്ക് മെസി മടങ്ങില്ലെന്ന് സ്ഥിരീകരിക്കുകയാണ് ഇന്റര്‍ മയാമി. ഇന്റര്‍ മയാമി സഹ ഉടമ ജോര്‍ജ് മാസിനെ ഉദ്ധരിച്ച് ഫോബ്‌സ് വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
🗣️ Jorge Mas (Inter Miami owner):
“Hopefully when the new Camp Nou is open, Lionel Messi can have a proper farewell. I will do everything in my power to facilitate and help him do that because he deserves that.” pic.twitter.com/WI6vx915qD
— Barça Worldwide (@BarcaWorldwide) July 29, 2023