വാഷിംഗ്ടണ്‍: മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെ കുറഞ്ഞ കാലം കൊണ്ട് കീഴടക്കിയ ടിക് ടോക്കിന്റെ വളര്‍ച്ചയില്‍ ലോകം അതിശയിച്ചിരിക്കെയിതാ ലോക പ്രശസ്തനായ ഒരു ഉപയോക്താവിനെ കൂടി കിട്ടിയിരിക്കുകയാണ് ടിക് ടോക്കിന്. മറ്റാരുമല്ല ഫേസ്ബുക്ക് സി.ഇ.ഒ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗാണത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വിജയക്കൊടി പാറിക്കുന്ന ടിക് ടോക്കിന്റെ വിജയ ഫോര്‍മുല മനസ്സിലാക്കാനാണ് ഈ രഹസ്യ അക്കൗണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബസ് ഫീഡിന്റെ റിപ്പോര്‍ട്ട് പ്രകാരം finkd എന്ന അക്കൗണ്ടാണ് സുക്കര്‍ ബര്‍ഗിന്റേതെന്ന് പറയുന്നത്. ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ടിക് ടോക് അക്കൗണ്ടു കണക്ട് ചെയ്തതാണ് ഇങ്ങനെയൊരു സംശയം ഉടലെടുക്കാന്‍ കാരണം. വെരിഫൈ ചെയ്തിട്ടില്ലാത്ത ഈ അക്കൗണ്ടില്‍ ഇതു വരെയും ഒരു പോസ്റ്റും വന്നിട്ടില്ല. 61 പേരെയാണ് ആ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. ഇതില്‍ മിക്കവയും സെലിബ്രറ്റികളുടെ വെരിഫൈഡ് അക്കൗണ്ടുകളാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ടിക് ടോക്കിന്റെ ദിനം പ്രതിയുള്ള വളര്‍ച്ച ഫേസ്ബുക്കിനെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. തുടര്‍ച്ചയായി വന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഉപയോക്താക്കള്‍ പലരും ഫേസ്ബുക്കിനെ ഉപേക്ഷിക്കുകയും കൂടുതല്‍ വിനോദപ്രാധാന്യമുള്ള ടിക് – ടോക്കിനെ സ്വീകരിക്കുകയുമാണുണ്ടായത്.