ഇന്ന് ജര്‍മന്‍ ഫുട്‌ബോളില്‍ നിന്നുള്ള എന്റെ വിരമിക്കല്‍ അടയാളപ്പെടുത്തപ്പെടും; പടിയിറങ്ങി ഇതിഹാസം
Football
ഇന്ന് ജര്‍മന്‍ ഫുട്‌ബോളില്‍ നിന്നുള്ള എന്റെ വിരമിക്കല്‍ അടയാളപ്പെടുത്തപ്പെടും; പടിയിറങ്ങി ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st August 2024, 2:40 pm

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സൂപ്പര്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍. 2009ല്‍ ആരംഭിച്ച് ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

‘ഇന്ന്, ഈ ദിവസം, ജര്‍മന്‍ ഫുട്‌ബോളില്‍ നിന്നുള്ള എന്റെ വിരമിക്കല്‍ അടയാളപ്പെടുത്തപ്പെടും. എന്നെ അറിയുന്ന ആര്‍ക്കും ഞാന്‍ ഈ തീരുമാനത്തിലേക്ക് എളുപ്പമെത്തിയതല്ല എന്ന കാര്യം മനസിലാകും. ശാരീരികമായി മികച്ച രീതിയില്‍ തന്നെയാണ് ഞാന്‍… 2026 ലോകകപ്പും എന്നെ ആകര്‍ഷിച്ചിരുന്നു,’ അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

View this post on Instagram

A post shared by Manuel Neuer (@manuelneuer)

അതേസമയം, നൂയര്‍ 2026 ലോകകപ്പ് കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബില്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയും ആരാധകരുടെ പ്രതീക്ഷകളെയും ഇല്ലാതാക്കിക്കൊണ്ട് നൂയര്‍ ഗോള്‍ വലയ്ക്ക് മുമ്പില്‍ നിന്നും പടിയിറങ്ങുകയായിരുന്നു.

ന്യൂയറിന് നിലവിൽ 38 വയസാനുള്ളത്.  ലോകകപ്പ് നടക്കുന്ന സമയങ്ങളില്‍ താരത്തിന് 40 വയസാവും. അതുകൊണ്ട് തന്നെ തന്റെ 40ാം വയസില്‍ ന്യൂയര്‍ ലോകകപ്പില്‍ ജർമനിക്കായി കളത്തിലറങ്ങുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ആകാംഷയോടെ കാത്തിരുന്നത്.

ജര്‍മനിക്കായി 119 മത്സരങ്ങളിലാണ് നൂയർ ജര്‍മനിക്കായി കളത്തിലിറങ്ങിയത്. ജര്‍മന്‍ പോസ്റ്റിനു മുന്നിലുള്ള നൂയറിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് ജര്‍മനിയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങാന്‍ കാത്തിരുന്ന മറ്റ് ഗോള്‍കീപ്പര്‍മാര്‍ക്കും വിലങ്ങുതടി ആവുകയായിരുന്നു.

2014ല്‍ ബ്രസീലില്‍ വെച്ച് നടന്ന ലോകകപ്പില്‍ ജര്‍മനിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കാണ് ന്യൂയര്‍ നടത്തിയിരുന്നത്. ഫൈനലില്‍ അര്‍ജന്റീനയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ജര്‍മനി തങ്ങളുടെ ചരിത്രത്തിലെ നാലാം ലോക കിരീടം ഉയര്‍ത്തുന്നത്. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും ന്യൂയറാണ്.

അതേസമയം അടുത്തിടെ സ്വന്തം തട്ടകത്തില്‍ അവസാനിച്ച യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനാണ് ജര്‍മനിക്ക് സാധിച്ചത്.

നിലവില്‍ പുതിയ പരിശീലകന്‍ വിന്‍സെന്റ് കോമ്പനിയുടെ കീഴില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം പുതിയ സീസണിനായി തയ്യാറെടുത്തു കൊടുത്തിരിക്കുകയാണ് ന്യൂയര്‍. ബുണ്ടസ് ലീഗയില്‍ ഓഗസ്റ്റ് 25ന് വോള്‍സ്ബര്‍ഗിനെതിരെയാണ് ബയേണിന്റെ ആദ്യ മത്സരം.

 

Content Highlight: Report Says Manuel Neuer Play For Germany In 2026 World Cup