അവന്റെ സൈനിങ്ങിൽ വീണ്ടും അമേരിക്ക കുലുങ്ങും; മെസിക്ക് എം.എൽ.എസിൽ പുതിയ എതിരാളി?
Football
അവന്റെ സൈനിങ്ങിൽ വീണ്ടും അമേരിക്ക കുലുങ്ങും; മെസിക്ക് എം.എൽ.എസിൽ പുതിയ എതിരാളി?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 4:32 pm

ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനെ സ്വന്തമാക്കാന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ലോസ് ആഞ്ചലസ്‌ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍ എക്വിപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍മയാമി സൂപ്പര്‍താരം ലയണല്‍ മെസിക്ക് ശേഷം എം.എല്‍.എസ്സില്‍ ഏറ്റവും കൂടുതല്‍ പണം നല്‍കാന്‍ ലോസ് ആഞ്ചലസ്‌ തയ്യാറാണെന്നാണ് പറയുന്നത്. അസോസിയേറ്റഡ് പ്രസ്സിന്റെ കണക്കുപ്രകാരം മെസി പ്രതിവര്‍ഷം 10.4 മില്യന്‍ ഡോളറാണ് പ്രതിഫലമായി വാങ്ങുന്നത്.

നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികൊ മാഡ്രിഡിന്റെ താരമാണ് ഗ്രീസ്മാന്‍. സ്പാനിഷ് വമ്പന്‍മാരോടൊപ്പമുള്ള ഗ്രീസ്മാന്റെ കരാര്‍ 2026 ലാണ് അവസാനിക്കുക. ഇതിനുശേഷം ഗ്രീസ് മാന്റെ കരാര്‍ ക്ലബ്ബ് പുതുക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല.

എന്നാല്‍ മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം ഗ്രീസ്മാന്റെ സാലറി ബില്‍ ചെയ്യാന്‍ നോക്കുകയും താരം ക്ലബ്ബില്‍ തുടരാന്‍ സന്തുഷ്ടന്‍ ആണെങ്കില്‍ നിലവിലെ കരാര്‍ മറികടന്നുകൊണ്ട് പുതിയൊരു കരാര്‍ മുന്നോട്ടുവയ്ക്കുമെന്നാണ് പറയുന്നത്.

ഗ്രീസ്മാന്‍ ലോസ് ആഞ്ചലസ്‌ പോവുകയാണെങ്കില്‍ തന്റെ ദേശീയ ടീമിനെ സഹതാരങ്ങളായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസും സൂപ്പര്‍ താരം ഒലിവര്‍ ജിറൂഡ് എന്നീ താരങ്ങള്‍ക്ക് ഒപ്പം കളിക്കാന്‍ സാധിക്കും. ഇതോടെ ഫ്രഞ്ച് ടീമില്‍ നിലനിന്ന ഈ കൂട്ടുകെട്ട് വീണ്ടും ക്ലബ്ബ് തലത്തിലും കാണാന്‍ ആരാധകര്‍ക്ക് സാധിക്കും. അത്‌ലറ്റികൊ മാഡ്രിഡിന് വേണ്ടി 389 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 181 ഗോളുകളും 84 അസിസ്റ്റുകളുമാണ് ഗ്രീസ്മാന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ 24 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 14 വിജയവും അഞ്ച് വീതം സമനിലയും തോല്‍വിയുമായി 47 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ലോസ് ആഞ്ചലസ്‌.

മറുഭാഗത്ത് ലാ ലിഗയില്‍ കഴിഞ്ഞ സീസണില്‍ 38 മത്സരങ്ങളില്‍ നിന്നും 24 വിജയവും നാല് സമനിലയും 10 തോല്‍വിയും അടക്കം 76 പോയിന്റോടെ നാലാം സ്ഥാനത്തായിരുന്നു ഡിഗോ സിമിയോണിയുടെ കീഴില്‍ അത്‌ലറ്റികൊ മാഡ്രിഡ് ഫിനിഷ് ചെയ്തിരുന്നത്.

 

Content Highlight: Report says Loss Angels Are Interest Antonio Griezmann