| Saturday, 26th August 2023, 10:42 pm

സഞ്ജുവിന് ഇനി ഒരു പ്രതീക്ഷയും വേണ്ട; അവന് ഒരു കുഴപ്പവുമില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള തയ്യറെടുപ്പിലാണ് ഇന്ത്യന്‍ ടീം. വെള്ളിയാഴ്ച യോ യോ ടെസ്റ്റിന് ശേഷം താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ആളുര്‍ സ്റ്റേഡയിത്തിലാണ് താരങ്ങള്‍ പരിശീലനം നടത്തുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ പരിശീലനത്തിന് ഇറങ്ങിയതാണ് ക്യാമ്പിലെ ഹൈലൈറ്റ്. രാഹുല്‍ നെറ്റ്‌സില്‍ ദീര്‍ഘനേരം പ്രാക്ടീസ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പൂര്‍ണ ഫിറ്റല്ലാതെയായിരുന്നു രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. താരത്തിന് ബാക്കപ്പായി സഞ്ജു സാംസണെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

രാഹുല്‍ പരിക്കിന്റെ ഒരു ലക്ഷണവും കാണിക്കുന്നില്ലെന്നും മികച്ച രീതിയുള്ള ബാറ്റിങ്ങാണ് നെറ്റ്‌സില്‍ കാഴ്ചവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ പണികിട്ടുന്നത് സഞ്ജുവിനാണ്. രാഹുല്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ കയറാനുള്ള നേരിയ സാധ്യത സഞ്ജുവിനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പൂര്‍ണ ിറ്റാകുന്നതോട് കൂടി സഞ്ജുവിന്റെ അവസരം ഇല്ലാതാകുകയാണ്. ഇങ്ങനെയാണെങ്കില്‍ ലോകകപ്പിനുള്ള സ്‌ക്വാഡിലും സഞ്ജുവിനെ പരിഗണിച്ചേക്കില്ല.

കഴിഞ്ഞ ഐ.പിഎല്ലിനിടെയായിരുന്നു രാഹുലിന് പരിക്കേല്‍ക്കുന്നത്. അതിന് ശേഷം ഒരു മത്സരം പോലും കളിക്കാതിരുന്ന രാഹുലിനെ ഡയറക്ടായി ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മികച്ച ഫോമിലുള്ള സഞ്ജുവിനെയായിരുന്നു ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത് എന്ന ആരാധകരും മുന്‍ താരങ്ങളും വാദിച്ചിരുന്നു.

അതേസസസയം വമ്പന്‍ തയ്യാറെടുപ്പാണ് ഇന്ത്യന്‍ ടീം നടത്തുന്നത്. നെറ്റ്‌സിലും പ്രാക്ടീസ് സെഷനിലുമായി ഒരുപാട് മികച്ച ബൗളര്‍മാരെയാണ് ഇന്ത്യ പന്തെറിയിക്കുന്നത്. 15 ഓളം നെറ്റ് ബൗളേഴ്‌സ് ഇന്ത്യയോടൊപ്പം നിലവിലുണ്ട്.

പാകിസ്ഥാനെതിരെ സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Report Says Kl Rahul is Fully Fit in Practice session

We use cookies to give you the best possible experience. Learn more