എം.എല്‍.എസ് ടീമായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്തതിന് പിന്നാലെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍
മെസിയും കുടുംബവും ഈ സമ്മര്‍ സീസണില്‍ ഫ്‌ളോറിഡയിലെ മിയാമിയിലേക്ക് താമസം മാറും. താരത്തിന്റെ ഭാര്യയായ അന്റോണല റൊക്കൂസോയും കുട്ടികളായ തിയാഗോ(10), മറ്റെയോ(7), സിറോ(5) എന്നിവരും അദ്ദേഹത്തോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാകുമെന്നാണ് റിപ്പോര്‍ട്ട്.
റൊക്കൂസോയും മെസിയും തങ്ങളുടെ കുട്ടികളെ പോപ്പ്സ്റ്റാര്‍ ഷക്കീറയുടെ കുട്ടികള്‍ പഠിക്കുന്ന അതേ സ്‌കൂളില്‍ ചേര്‍ക്കുമെന്നാണ് അര്‍ജന്റീനിയന്‍ പത്രമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷക്കീറയുടെ മക്കളായ 10 വയസുള്ള മിലനും 8 വയസുള്ള സാഷയും മിയാമി കണ്‍ട്രി ഡേ സ്‌കൂളിലാണ് പഠിക്കുന്നത്. ഇത് നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകളില്‍ ഒന്നാണ്. സ്‌കൂളില്‍ 33.8-46 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക ഫീസ് ഉണ്ടെന്നാണും റിപ്പോര്‍ട്ടില്‍ പറയുന്നു.
🥹🚨 Leo Messi: “I am at a moment where I want to get out of focus a bit and think more about my family. I spent two years in which I was so bad at a family level that I did not enjoy it.
“I want to meet again with the enjoyment of my family, my children and the day to day.… pic.twitter.com/JHpJOYKq0Z
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 7, 2023
മെസിയുടെ മുന്‍ ബാഴ്സലോണ സഹതാരം ജെറാര്‍ഡ് പിക്വെയാണ് കൊളംബിയന്‍ താരമായ ഷക്കീറയുടെ മക്കളുടെ പിതാവ്. സ്പാനിഷ് ഫുട്ബോള്‍ താരമായ പിക്വെയുമായുള്ള 10 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം ഷക്കീറ അവസാനിപ്പിച്ചിരുന്നു. തങ്ങളുടെ മക്കള്‍ ഒരേ സ്‌കൂളില്‍ പഠിപ്പിക്കുന്നതിലൂടെ പിക്വെയുമായുള്ള മെസിയുടെ സൗഹൃദം വീണ്ടും ഉഷ്മളമാകുമെന്നാണ് വിലയിരുത്തുന്നത്.