| Tuesday, 19th April 2022, 10:11 pm

ബീസ്റ്റ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല? തലൈവര്‍ 169'ല്‍ നിന്ന് നെല്‍സണെ മാറ്റാന്‍ രജനീകാന്ത്; റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ സൂപ്പര്‍താരം രജനീകാന്ത് അഭിനയിക്കാനിരുന്ന ‘തലൈവര്‍ 169’നില്‍ നിന്നും നെല്‍സണെ മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍.

നെല്‍സണിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ രജനീകാന്ത് സംവിധായകനെ മാറ്റിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

വിജയ്‌യെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ബീസ്റ്റ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ബീസ്റ്റിന് ലഭിക്കുന്നത്.

വിജയിയുടെ സൂപ്പര്‍താര പദവി സിനിമ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ കഥയുടെയും അത് എക്‌സിക്യൂട്ടീവ് ചെയ്തതിലും സംവിധായകന്‍ പരാജയപ്പെട്ടു, എന്ന തരത്തിലാണ് ചിത്രത്തിന് നേരെ വിമര്‍ശനങ്ങളുയരുന്നത്.

അതിനിടെയാണ് ഇപ്പോള്‍, ബീസ്റ്റ് കണ്ട് ഇഷ്ടപ്പെടാതിരുന്ന രജനീകാന്ത് ‘തലൈവര്‍ 169’ന്റെ സംവിധാനത്തില്‍ നിന്നും നെല്‍സണെ മാറ്റാന്‍ തീരുമാനിച്ചു, എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

രജനീകാന്ത് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘തലൈവര്‍ 169’. ഫെബ്രുവരി 22നായിരുന്നു ചിത്രം പ്രഖ്യാപിച്ചത്.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

Content Highlight: Report says director Nelson Dilipkumar to be replaced in Rajinikanth’s Thalaivar 169

We use cookies to give you the best possible experience. Learn more