കരിയറിൽ ഒരിക്കലും നേടാനാവാത്ത നേട്ടം സ്വന്തമാക്കാൻ റൊണാള്‍ഡോ ഒരുങ്ങുന്നു; റിപ്പോർട്ട്
Football
കരിയറിൽ ഒരിക്കലും നേടാനാവാത്ത നേട്ടം സ്വന്തമാക്കാൻ റൊണാള്‍ഡോ ഒരുങ്ങുന്നു; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th July 2024, 3:41 pm

2024 യൂറോകപ്പിന്റെ ആവേശം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ആരാധകര്‍ കാത്തിരിക്കുന്ന ത്രില്ലര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും ഫ്രാന്‍സും ആണ് നേര്‍ക്കുനേര്‍ എത്തുന്നത്. ആവേശകരമായ ഈ മത്സരത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൂട്ടരും.

ഇപ്പോഴിതാ റൊണാള്‍ഡോ ആരാധകര്‍ക്ക് വാര്‍ത്തയാണ് പുറത്തുവരുന്നത്. റെലോവോയുട റിപ്പോര്‍ട്ട് പ്രകാരം റൊണാള്‍ഡോ 2026 ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്. റൊണാള്‍ഡോയുടെ ഈ തീരുമാനത്തിന് പോര്‍ച്ചുഗല്‍ ടീം പൂര്‍ണ പിന്തുണ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ യൂറോകപ്പ് ആയിരിക്കും പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡോയുടെ അവസാന മേജര്‍ ടൂര്‍ണമെന്റ് എന്ന് വലിയ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. എന്നാല്‍ 2026 ലോകകപ്പിന്റെ ഭാഗമാവാന്‍ റൊണാള്‍ഡോയും ഉണ്ടാവുമെന്ന വാര്‍ത്തകള്‍ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.

മറ്റു ലോകകപ്പുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് 2026 ലോകകപ്പ് അരങ്ങേറുക. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ ആയിരിക്കും കിരീട പോരാട്ടത്തിനായി മത്സരിക്കുക. യു.എസ്.എ, മെക്‌സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളുമാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

നിലവില്‍ സൗദി ക്ലബ്ബായ അല്‍ നസറിനൊപ്പമാണ് റൊണാള്‍ഡോ കളിക്കുന്നത്. സൗദി വമ്പന്മാര്‍ക്കൊപ്പം 2025 വരെയാണ് റൊണാള്‍ഡോയുടെ കരാര്‍ ഉള്ളത്. അടുത്ത ലോകകപ്പ് കൂടി റൊണാള്‍ഡോ ലക്ഷ്യം വെക്കുകയാണെകില്‍ സൗദി ക്ലബ്ബിന് ഒപ്പമുള്ള റൊണാള്‍ഡോയുടെ കരാര്‍ നീട്ടാനും സാധ്യതകള്‍ ഉണ്ട്.

അതേസമയം ഈ യൂറോ കപ്പില്‍ ആദ്യ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്റെ പേരില്‍ ഒരു ഗോള്‍ രേഖപ്പെടുത്താന്‍ റൊണാള്‍ഡോയുടെ സാധിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തുര്‍ക്കിക്കെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോ ഒരു അസിസ്റ്റ് നേടിയിരുന്നു.

ഇതോടെ യൂറോകപ്പില്‍ എട്ട് അസിസ്റ്റുകള്‍ നേടാനും അല്‍ നസര്‍ നായകന് സാധിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.

 

Content Highlight: Report Says Cristaino Ronaldo Wish to Play 2026 World Cup