ലോകപ്രശസ്ത കെ പോപ്പ് മ്യുസിക് ബാന്‍ഡായ ബി.ടി.എസ് 2022ല്‍ നടക്കുന്ന ഫിഫ ലോക ഫുട്‌ബോള്‍ ഉദ്ഘാടന വേദിയില്‍ ആല്‍ബം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
ഫിഫ ലോകകപ്പ് സ്‌പോണ്‍സര്‍മാരായ ഹ്യുണ്ടായിയുടെ അംബാസിഡര്‍മാരാണ് ബി.ടി.എസ് ഇതിനോട് ചേര്‍ത്ത് വെച്ചാണ് ബി.ടി.എസ് ആല്‍ബം ലോകകപ്പ് ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ഹ്യുണ്ടായിയുടെ ആഗോള പ്രചാരണത്തിന്റെ ഭാഗമായാണ് ഗാനം സംഘം പുറത്തിറക്കുന്നത്തെന്നാണ് റിപ്പോര്‍ട്ട്.
‘ഗോള്‍ ഓഫ് ദ സെഞ്ച്വറി’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്‍ ഫുട്‌ബോള്‍ ഐക്കണ്‍ സ്റ്റീവ് ജെറാര്‍ഡ്, കൊറിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ പാര്‍ക്ക് ജിസുങ്, യുനെസ്‌കോ അംബാസഡര്‍ നാദിയ നാഡിം, ഫാഷന്‍ ഡിസൈനര്‍ ജെറമി സ്‌കോട്ട്, പ്രശസ്ത ശില്‍പി ലോറെന്‍സോ ക്വിന്‍ എന്നിവരുമായി സഹകരിച്ചാണ് ബി.ടി.എസ് ആല്‍ബവുമായി എത്തുന്നത്.
എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നിലവില്‍ ഉണ്ടായിട്ടില്ല. കുറച്ചു നാളുകള്‍ക്ക് മുമ്പ് വ്യക്തികത ആല്‍ബങ്ങള്‍ മാത്രമാകും ബി.ടി.എസ് അംഗങ്ങള്‍ ഇനി റിലീസ് ചെയ്യുക എന്ന് അറിയിച്ചിരുന്നു.
ബി.ടി.എസ് ഫുട്ബോള്‍ ലോകകപ്പ് ഉദ്ഘാടന വേദിയില്‍ എത്തുമോ എന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ബാന്റ് അംഗമായ ജെ-ഹോപ്പിന്റെ ‘ജാക്ക് ഇന്‍ ദി ബോക്‌സ്’ എന്ന സ്വതന്ത്ര ആല്‍ബം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്തിയിരുന്നു. ജെ-ഹോപ്പിന്റെ പുതിയ ആല്‍ബത്തിന് വലിയ പിന്തുണയുണ്ടാകുമെന്നാണ് ബി.ടി.എസ് ആര്‍മി പറയുന്നത്.