മുൻ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ സെർജിയോ റാമോസിനെ സ്വന്തമാക്കാന്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ നസര്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റാമോസിനെ ടീമിലെത്തിക്കാന്‍ അല്‍ നസറിന്റെ പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഫെര്‍ണാണ്ടൊ ഫിയറോയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ശ്രമിക്കുന്നുണ്ടെന്നാണ് ദിയാരിയോസിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
നിലവില്‍ സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടെ താരമാണ് റാമോസ്. സീസണിലാണ് റയല്‍ മാഡ്രില്‍ നിന്നും താരം തന്റെ പഴയ ക്ലബ്ബായ സെവിയ്യയില്‍ എത്തിയത്. പാനിഷ് ക്ലബ്ബിനൊപ്പം 37 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു റാമോസ് ഈ സീസണില്‍ നേടിയത്.
ക്ലബ്ബിനൊപ്പമുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചതിനു പിന്നാലെയാണ് റാമോസിനെ ടീമിലെത്തിക്കാന്‍ സൗദി വമ്പന്മാര്‍ ശ്രമം നടത്തുന്നത്. റയല്‍ മാഡ്രിഡില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്കായിരുന്നു താരം ചേക്കേറിയിരുന്നത്.
അതേസമയം റാമോസ് അല്‍ നസറില്‍ എത്തിയാല്‍ റൊണാള്‍ഡോ വീണ്ടും തന്റെ പഴയ കൂട്ടുകെട്ട് സൃഷ്ടിച്ചെടുക്കാന്‍ റാമോസിന് സാധിക്കും. 2009 മുതല്‍ 2018 വരെ നീണ്ട ഒമ്പത് വര്‍ഷങ്ങളില്‍ റയലില്‍ റാമോസും റൊണാള്‍ഡോയും ഒരുമിച്ച് കളിച്ചിരുന്നു.
ഇരുവരും 340 മത്സരങ്ങളിലാണ് ലോസ് ബ്ലാങ്കോസിനു വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ളത്. റയലിനായി ഇരുവരും ചേര്‍ന്ന് 12 സംയുക്ത ഗോളുകളും നേടിയിട്ടുണ്ട്. രണ്ട് ലാ ലിഗ നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങള്‍ എല്ലാം റയല്‍ മാഡ്രിഡിനൊപ്പം നേടിയെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ ഒരു ട്രാന്‍സ്ഫര്‍ നടന്നു കഴിഞ്ഞാല്‍ റയൽ മാഡ്രിഡിലെ പഴയ കൂട്ടുകെട്ട് വീണ്ടും ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ കാണാന്‍ സാധിക്കും.
Content Highlight: Report says Al Nassr Want to Sign Sergio Ramos