| Wednesday, 12th June 2024, 1:27 pm

റയൽ മാഡ്രിഡ് സൂപ്പർതാരത്തെ റാഞ്ചാനൊരുങ്ങി റൊണാൾഡോയുടെ അൽ നസർ, വമ്പൻ ഓഫറുമായി സൗദി വമ്പന്മാർ; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ സെന്റര്‍ ബാക്ക് അന്റോണിയോ റൂഡിഗറിനെ സ്വന്തമാക്കാന്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. സ്‌കൈ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗദി വമ്പന്മാര്‍ റൂഡിഗറിനെ സ്വന്തമാക്കാന്‍ 100 മില്യണ്‍ യൂറോയുടെ നാല് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്തുവെന്നാണ് പറയുന്നത്. എന്നാല്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ റയല്‍ മാഡ്രിഡ് തയ്യാറല്ലെന്നും അല്‍ നസറിന്റെ ഓഫര്‍ നിരസിച്ചുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

2022ല്‍ ചെല്‍സിയില്‍ നിന്നുമാണ് റൂഡിഗര്‍ റയല്‍ മാഡ്രിഡില്‍ എത്തുന്നത്. ജോസ് ബ്ലാങ്കോസിനൊപ്പം രണ്ടു വര്‍ഷത്തെ കരാറും 400 മില്യണ്‍ യൂറോയുടെ റിലീസ് ക്ലോസുമാണ് ഉള്ളത്. ഈ സാഹചര്യത്തിലും താരം ഇതിനെയെല്ലാം മറികടന്നുകൊണ്ട് അല്‍ നസറിലേക്ക് ചേക്കേറുമോ എന്ന് കണ്ടു തന്നെ അറിയണം.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് പ്രതിരോധനിരയില്‍ ശക്തമായ ഡിഫന്‍ഡിങ് മികവിലൂടെ തകര്‍പ്പന്‍ പ്രകടനമാണ് റൂഡികര്‍ കാഴ്ചവെച്ചത്. ലോസ് ബ്ലാങ്കോസ് കഴിഞ്ഞ സീസണില്‍ 48 മത്സരങ്ങളില്‍ നിന്നും 21 ക്ലീന്‍ സീറ്റുകളാണ് നേടിയിരുന്നത്.

റയലിന് ഇത്രയധികം ക്ലീന്‍ ഷീറ്റുകള്‍ നേടികൊടുക്കുന്നതില്‍ വലിയ പങ്കാണ് റൂഡിഗര്‍ വഹിച്ചിട്ടുള്ളത്. ഇതിനുപുറമേ രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. 2023-14 സീസണില്‍ റയല്‍ മാഡ്രിഡ് ലാ ലിഗ, കോപ്പ ഡെല്‍ റേ, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങള്‍ നേടിയിരുന്നു.

അതേസമയം അല്‍ നസറിന് ഈ സീസണില്‍ കിരീടങ്ങള്‍ ഒന്നും നേടാന്‍ സാധിച്ചിരുന്നില്ല. സൗദി ലീഗില്‍ 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാലു വീതം തോല്‍വിയും സമനിലയുമായി 82 പോയിന്റ് രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തത്.

കിങ്സ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഈ സീസണിലെ സൗദി ചാമ്പ്യന്മാരായ അല്‍ ഹിലാനിനോട് പരാജയപ്പെട്ട് അല്‍ നാസറിന് കിരീടം നഷ്ടമാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് പുതിയ സീസണിലേക്ക് ശക്തമായ ഒരു ടീമിനെ അണിനിരത്താന്‍ തന്നെയായിരിക്കും ലൂയിസ് കാസ്‌ട്രോയും സംഘവും ലക്ഷ്യമിടുക.

Content Highlight: Report Says Al Nassr want to Sign Antonio Rudiger

Latest Stories

We use cookies to give you the best possible experience. Learn more