തടവില്‍ കഴിയുന്ന 39 ഇന്ത്യക്കാരെ ഇസിസ് വധിച്ചെന്ന് വെളിപ്പെടുത്തല്‍
Daily News
തടവില്‍ കഴിയുന്ന 39 ഇന്ത്യക്കാരെ ഇസിസ് വധിച്ചെന്ന് വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2015, 7:15 pm

isis-01മൊഹാലി: ഇസിസ് തീവ്രവാദികളുടെ തടവില്‍ കഴിയുന്ന 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി ഇസിസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജിത് മാസിഹ്. ഇന്ത്യന്‍ നിന്നുള്ള തടവുകാരെ ഇസിസ് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 2014 ജൂണ്‍ 11 ന് ആയിരുന്നു ഇദ്ദേഹമടക്കമുള്ള 40 പേരം ഇസിസ് തട്ടിക്കൊണ്ടുപോയിരുന്നത്.

വ്യാഴാഴ്ചയാണ് മാസിഹ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. “ഇന്ത്യക്കാരും ബംഗ്ലാദേശികളുമടക്കം 100 പേരെ ഇസിസ് വെളിപ്പെടുത്താത്ത ഒരു സ്ഥലത്ത് കൊണ്ടുപോയി അവിടെ 4 ദിവസം താമസിപ്പിച്ചു. അവിടുന്ന് ഇന്ത്യക്കാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

അവിടുന്ന് അവര്‍ ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. മറ്റെല്ലാവരും അവിടെ മരിച്ചു വീണു. ഭാഗ്യത്തിന് എന്റെ കാലിനാണ് വെടി കൊണ്ടത്. അവിടുന്ന് മരിച്ചതായി ഭാവിക്കുകയും പിന്നീട് അവിടുന്ന് രക്ഷപ്പെടുകയും ചെയ്തു.” മാസിഹ് പറഞ്ഞു.

എന്നാല്‍ ഇദ്ദേഹത്തിന്റെ വാദം വിശ്വാസയോഗ്യമല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇസിസിന്റെ പിടിയിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ബന്ദികള്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുഷമ അറിയിച്ചു.