ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പര തോല്‍വിയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മോശം ഫോമും ക്യാപ്റ്റന്‍സിയുമാണ് രോഹിത്തിന് വിനയായത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ച് വജയം സ്വന്തമാക്കിയിരുന്നു.
എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ടീമിലെത്തിയ രോഹിത് രണ്ടക്കം കടക്കാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോഴും രോഹിത് ഇതേ അവസ്ഥയിലായിരുന്നു. ആദ്യമായി ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കറിലെ കനത്ത പരാജയവും രോഹിത്തിന് തിരിച്ചടിയായിരിക്കുകയാണ്. മുന്‍ താരങ്ങള്‍ അടക്കം രോഹിത് ബോര്‍ഡര്‍ ഗവാസ്‌കറില്‍ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെതിര താരം പ്ലെയിങ് ഇലവനില്‍ നിന്ന് സ്വയം മാറിനില്‍ക്കുകയായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് അടുത്ത മാസം മടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോള്‍ രോഹിത് വിരമിക്കാനൊരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്ത് വരുന്നത്.
തിങ്കളാഴ്ച ദൈനിക് ജാഗരണിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് രോഹിത് തന്റെ അവസാന അന്താരാഷ്ട്ര മത്സരം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമെന്നാണ് വിവരം. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി രോഹിത് പോകില്ലെന്നും വാര്‍ത്തകളുണ്ട്.
കഴിഞ്ഞ മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് 164 റണ്‍സാണ് രോഹിത് നേടിയത്. ഓസ്ട്രേലിയയില്‍ 6.2 ശരാശരിയില്‍ അദ്ദേഹം 31 റണ്‍സ് മാത്രമാണ് നേടിയത്. ഒരു സന്ദര്‍ശക ക്യാപറ്റന്‍ രേഖപ്പെടുത്തിയ ഏറ്റവും മോശം കണക്കാണിത്.
Content Highlight: Report: Rohit Sharma to retire from international cricket with 2025 Champions Trophy