Daily News
പാലക്കാട്ടെ തോല്‍വി: കോണ്‍ഗ്രസ്സ് ഉപ സമിതി റിപ്പോര്‍ട്ട് ജൂണ്‍ 30ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 03, 12:38 pm
Tuesday, 3rd June 2014, 6:08 pm

[] തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വി അന്വേഷിക്കുന്ന കോണ്‍ഗ്രസ് ഉപസമിതി ജൂണ്‍ 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാറിനേറ്റ തിരിച്ചടിയാണ് യു.ഡി.എഫ് ഉപസമിതി അന്വേഷിക്കുന്നത്. ആര്‍. ബാലകൃഷ്ണ പിള്ളയാണ് സമിതി ചെയര്‍മാന്‍. പി. പി തങ്കച്ചന്‍ സമിതി കണ്‍വീനറാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടു ചോര്‍ത്തിയെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ ആരോപണം. പാലക്കാട് ശക്തമായ വിമതപ്രവര്‍ത്തനം നടന്നതായാണ് ഉപസമിതിയുടെ കണ്ടെത്തല്‍. തോല്‍വിയുടെ കാരണം അന്വേഷിച്ച് ജൂണ്‍ 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതി തീരുമാനിച്ചു.

അതേസമയം തോല്‍വി അന്വേഷിക്കുന്ന യു.ഡി.എഫ് സമിതിയുമായി സഹകരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു.