പാറ്റ്‌ന: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് ബീഹാറില്‍ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പരിശീലനം നല്‍കുന്നതായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബീഹാറില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന കലാപങ്ങളെ മുന്‍നിര്‍ത്തിയാണ് തേജസ്വി യാദവിന്റെ പരാമര്‍ശം.
“അടുത്തിടെ മോഹന്‍ ഭഗവത് ബീഹാറില്‍ 14 ദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരുന്നു. രാം നവമിക്കിടയില്‍ എങ്ങിനെയാണ് കലാപം സൃഷ്ടിക്കേണ്ടത് എന്നതില്‍ അദ്ദേഹം പരിശീലനം നല്‍കിയിരുന്നു. അദ്ദേഹത്തിന്റ ബീഹാര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശം ഇപ്പോഴാണ് ജനങ്ങള്‍ക്ക് വ്യക്തമാകുന്നത്”, തേജസ്വി യാദവ് പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടികള്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച നവാധി കോളനിയില്‍ രാമ നവമി ആഘോഷത്തിനിടെ നടന്ന പ്രക്ഷോഭത്തില്‍ 20ഓളം കടകള്‍ അഗ്നിക്കിരയാക്കപ്പെട്ടു. കലാപകാരികളുടെ കല്ലേറില്‍ 20 പൊലീസുകാരുള്‍പ്പടെ 60 പേര്‍ക്ക് പരിക്കുകളുമേറ്റിരുന്നു. തിങ്കളാഴ്ചയോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
Watch DoolNews Video: