| Wednesday, 16th May 2018, 9:31 am

തിയേറ്റര്‍ പീഡനക്കേസില്‍ വീഴ്ച വരുത്തിയത് എസ്.ഐ എന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസന്വേഷണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം എസ്.ഐക്കെന്ന് പ്രാദമിക റിപ്പോര്‍ട്ട്. മലപ്പുറം എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉടന്‍ ഉണ്ടാകാനിടയില്ല. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയത് എസ്.ഐ കെ.ജി. ബേബിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിയെ സംഭന്ധിച്ച് തിരൂര്‍ ഡി.വൈ.എസ്.പിക്ക് അറിവില്ലായിരുന്നു എന്നും ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: വോട്ടെണ്ണലിന് തൊട്ടുമുമ്പ് കര്‍ണാടകയിലെ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ നിന്നും 1000ത്തിലേറെ പോസ്റ്റല്‍ ബാലറ്റ് കവറുകള്‍ പിടിച്ചെടുത്തു: റെയ്ഡ് നടന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ ബാലറ്റ് തുറന്നുകൊണ്ടിരിക്കവെ


കഴിഞ്ഞ മാസം 26ന് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന എസ്.ഐയെ കേസില്‍ പ്രതിയാക്കി പോക്‌സോ 21, 19 വകുപ്പുകളും ഐ.പി.സി 196 വകുപ്പും അനുസരിച്ചാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചെങ്കിലും പിന്നീട് പരാതിയെക്കുറിച്ച് മറന്നു പോയി എന്നായിരുന്നു എസ്.ഐ നല്‍കിയ വിശദീകരണം. അന്വേഷവിധേയമായി നിലവില്‍ എസ്.ഐ സസ്‌പെന്‍ഷനിലാണ്.

എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍ 18ന് നടന്ന പീഡനം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട തീയേറ്റര്‍ ജീവനക്കാരും ഉടമയും ചൈല്‍ഡ് ലൈന്‍ മുഖേന പരാതി നല്‍കിയിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല.


Watch DoolNews:

We use cookies to give you the best possible experience. Learn more