ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ചൈനീസ് കടന്നു കയറ്റമുണ്ടായെന്ന് രാജ്യം അംഗീകരിച്ച ഔദ്യോഗിക രേഖ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു.
ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ചൈനീസ് കടന്നു കയറ്റം എന്ന പേരില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രേഖയാണ് രണ്ട് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായത്. കുഗ്രാംഗ് നല, ഗോഗ്ര, പാംഗോംഗ് ത്സോ തടാകത്തിന്റെ ഉത്തര തീരം എന്നീ പ്രദേശത്ത് മെയ് അഞ്ചിന് ചൈനീസ് കടന്നു കയറ്റമുണ്ടായെന്നാണ് സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖയില്‍ വിശദീകരിച്ചിരുന്നത്.
അതേസമയം അതിര്‍ത്തി പ്രദേശത്ത് ചൈനീസ് സേന കടന്ന് കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രിയടക്കം ആവര്‍ത്തിക്കുന്നത്. ഈ പ്രസ്താവനയെ ഖണ്ഡിക്കുന്ന രേഖയാണ് സൈറ്റില്‍ നിന്നും അപ്രത്യക്ഷമായത്.
പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂണ്‍ 15ന് ഗല്‍വാന്‍ താഴ് വരയില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത് അതിര്‍ത്തിയില്‍ കടന്നുകയറ്റമുണ്ടായിട്ടില്ല എന്നാണ്. എന്നാല്‍ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
‘ജൂണ്‍ 19ന് പ്രധാനമന്ത്രി മനഃപൂര്‍വ്വം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പ്രതിരോധ മന്ത്രാലയം തന്നെ പുറത്ത് കൊണ്ട് വന്ന രേഖ ഇപ്പോള്‍ കാണാതായിരിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഒളിപ്പിച്ച് വെക്കാന്‍ ശ്രമിക്കുന്നത് എന്തുതന്നെയായാലും അത് അത്യധികം ഗൗരവതരമാണ്. സര്‍ക്കാര്‍ സത്യം പറയണം,’ സീതാറാം ട്വീറ്റ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: report-claiming-chinese-aggression-on-lac-in-india-vanishes-from-defence-ministry-website