റാവല്‍പിണ്ടി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. മാധ്യമങ്ങളല്ല പാകിസ്താനില്‍ നിന്നുള്ള ചില ട്വിറ്റര്‍ അക്കൗണ്ടുകളാണ് ആശുപത്രിയില്‍ നിന്ന് പുക ഉയരുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
മാധ്യമങ്ങളെ പ്രദേശത്തേക്ക് കടക്കുന്നത് സൈന്യം നിരോധിച്ചിരിക്കുകയാണെന്നും സംഭവം മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നതായും ക്വറ്റയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്‌സാനുള്ള മിഅഖൈല്‍ ട്വീറ്റ് ചെയ്തു. മസൂദ് അസറിനെ ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ ഇയാള്‍ പറയുന്നുണ്ട്.
Huge #blast at Military Hospital in #Rawalpindi, #Pakistan. 10 injured shifted to emergency.
Jaish-E-Mohammad Chief Maulana Masood Azahar is admitted here.Completely Media blackout by Army. Media asked Strictly not to cover this story@a_siab @nidkirm @GulBukhari @mazdaki pic.twitter.com/sTIYrJ7sAn— Ahsan Ullah MiaKhail (@AhsanUlMiakhail) June 23, 2019