എറണാകുളം: ഐ.എ.എസില്‍ സംവരണം നേടുന്നതിന് വ്യാജരേഖകള്‍ നല്‍കിയെന്ന് തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിനെതിരെ റിപ്പോര്‍ട്ട്. എറണാകുളം ജില്ലാ കളക്ടര്‍ സുഹാസാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഒ.ബി.സി സംവരണത്തില്‍ ഐ.എ.എസും കേരള കേഡറും നേടിയ ആസിഫ് സംവരണാനുകൂല്യത്തിനായി സമര്‍പ്പിച്ച സാമ്പത്തിക വിവരങ്ങളും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചത്.
എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിനായിരുന്നു അന്വേഷണ ചുമതല. 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215 ാം റാങ്ക് ആയിരുന്നു ആസിഫിന്. ഒ.ബി.സി സംവരണത്തിലാണ് ഈ റാങ്ക് നേട്ടം. സംവരണത്തിനായി കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയാകണമെന്നതാണ് മാനദണ്ഡം.
എന്നാല്‍ ആസിഫിന്റെ കുടുംബത്തിന്റെ വരുമാനം 28 ലക്ഷം രൂപ വരെയാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. 2013 മുതല്‍ 2015 വരെയുള്ള പരമാവധി 2,40,000 രൂപയാണ് വരുമാനം എന്നാണ് ആസിഫിന്റെ അപേക്ഷയില്‍ ഉള്ളത്. 2015-16 വര്‍ഷത്തെ വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം രുപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
എന്നാല്‍ നാല് ലക്ഷത്തി മൂപ്പത്തിമൂവായിരം രൂപയാണ് ഈ കാലയളവില്‍ ആസിഫിന്റെ കുടുംബത്തിന്റെ വരുമാനമെന്നാണ് എറണാകുളം കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video