Advertisement
Daily News
അധ്യാപകന്റെ തുറന്ന ജാതിപറച്ചിലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Aug 24, 06:38 am
Monday, 24th August 2015, 12:08 pm

അധ്യാപകന്റെ കുറിപ്പില്‍ കാമ്പസ്സില്‍ നടന്ന സംഭവ വികാസങ്ങളുടെ കാരണങ്ങളെക്കുറിച്ച് പറയുന്നിടത്ത് പ്രാധന പ്രതി 56000+ റാങ്ക് വാങ്ങി അഡ്മിഷന്‍ നേടിയ മുപ്പതോളം പേപ്പര്‍ ബാക്കുകള്‍ ഉള്ള ഒരു പട്ടികജാതിക്കാരനാണെന്ന് പറയുന്നതിലൂടെ ജാതിബോധത്താല്‍ അറിയാതെ കൂവിപ്പോയ ഒരധ്യാപകനെയാണ് കാണാന്‍ കഴിയുന്നത്.


caste-in-fb-post2
ajay-kumar


|ഒപ്പിനിയന്‍ : അജയ് കുമാര്‍ |


തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് തസ്‌നി ബഷീര്‍ എന്ന പെണ്‍കുട്ടി വാഹനം ഇടിച്ച് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അവിടത്തെ അധ്യാപകനായ സജീവ് മോഹന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് ഇത് എഴുതുമ്പോള്‍ രണ്ടായിരത്തോളം ഷയറും നാലായിരത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

ഓണാഘോഷവുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളുടെ മറവില്‍ അതിനീചമായ ജാതീയതയും സ്ത്രീവിരുദ്ധതയും ഒളിച്ചു കടത്തുന്ന ഒരു അഭിപ്രായത്തിന് ഈ നവമാധ്യമ ഇടത്തില്‍ ലഭിക്കുന്ന പിന്തുണ എത്രമാത്രം ജാത്യാധിഷ്ഠിതവും സ്ത്രീവിരുദ്ധവുമാണ് ഇവിടമെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നു.

ഹോസ്റ്റല്‍ താമസക്കാരായ പട്ടികജാതിയില്‍പ്പെട്ട കുട്ടികളെ മുന്‍സെമസ്റ്ററുകളിലെ പേപ്പറുകള്‍ പരാജയപ്പെട്ടു എന്ന കാരണത്താല്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ഒരു സാഹചര്യത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് കോളേജ് അധികൃതരുമായി സംസാരിക്കാന്‍ ഇടയായി. അന്ന് കുട്ടികളെ തിരിച്ചെടുത്തു എങ്കിലും അധ്യാപക-നധ്യാപകര്‍ വച്ചു പുലര്‍ത്തുന്ന സങ്കുചിതമായ ജാതിബോധവും വിദ്വേഷവും ബോധ്യപ്പെട്ടതാണ്.

പഠനത്തില്‍ മോശമായ പട്ടികജാതിക്കാരെ രാഷ്ട്രീയക്കാര്‍ ഗുണ്ടകളായും മറ്റും ഉപയോഗിക്കുന്നു എന്ന തികച്ചും രക്ഷകര്‍തൃത്വം നിറഞ്ഞ ഒരു ആരോപണം പല രീതിയില്‍ വ്യഖ്യാനം ചെയ്ത് ഉറപ്പിക്കുന്ന രീതിയാണ് പൊതുവായി അവിടെ നിലവിലുള്ളത്. അന്ന് അതിനകത്ത് നടക്കുന്ന നിശബ്ദവും കൃത്യവുമായ വിവേചനങ്ങളെക്കുറിച്ച് ചില വിദ്യാര്‍ത്ഥികള്‍ തുറന്ന് സംസാരിച്ചിരുന്നു.


അവിടെ നടന്ന ദാരുണമായ സംഭവത്തിലോ അതുമായിബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലോ പ്രതികള്‍ പട്ടികജാതിക്കാരാണെന്നുള്ളതോ അവരുടെ പ്രവേശന പരീക്ഷയിലെ റാങ്ക് എത്രായണെന്നുള്ളതോ ഒരിക്കലും പരിഗണിക്കേണ്ട ഒരു ഘടകമേയല്ല. വസ്തുത ഇതായിരിക്കേ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണക്കാര്‍ “മെറിറ്റില്ലാത്ത”വരും പൊതു പണം ഉപയോഗിച്ചു പഠിക്കുന്നവരും ക്രിമിനല്‍ സംഘവുമായ കാമ്പസ്സിലെ ദലിത് വിദ്യാര്‍ത്ഥികളെന്ന രീതിയില്‍ അടയാളപ്പെടുത്തുമ്പോള്‍ കോളേജിന്റെ വരേണ്യ ജാതി ഉല്‍ക്കര്‍ഷയെ സംരക്ഷിച്ചു നിര്‍ത്തുക എന്നുള്ള ദൗത്യമാണ് തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി ഈ അധ്യാപകന്‍ നിര്‍വ്വഹിക്കുന്നത്.


caste-fb


 

പഠനത്തിനാവശ്യമായ അടിസ്ഥാന ഭൗതീക സാഹചര്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാതിരിക്കുകയും സര്‍ക്കാരിന്റെ പഠന സഹായ പരിപാടികള്‍ സമയത്ത് ലഭ്യാമാകാതിരിക്കുകയും കാമ്പസ്സിലെ പൊതുവായ വരേണ്യ അധീശ സാഹചര്യങ്ങളോട് ഒത്തുപോകാനാകാതെ സ്വയം ഉള്‍വലിയുകയും ഒക്കെ ചെയ്യുന്ന നിരവധി ദലിത് വിദ്യാര്‍ത്ഥികളെക്കുറിച്ച് അന്ന് അറിയാന്‍ കഴിഞ്ഞു.

അധ്യാപകന്റെ കുറിപ്പില്‍ കാമ്പസ്സില്‍ നടന്ന സംഭവ വികാസങ്ങളുടെ കാരണങ്ങളെക്കുറിച്ച് പറയുന്നിടത്ത് പ്രാധന പ്രതി 56000+ റാങ്ക് വാങ്ങി അഡ്മിഷന്‍ നേടിയ മുപ്പതോളം പേപ്പര്‍ ബാക്കുകള്‍ ഉള്ള ഒരു പട്ടികജാതിക്കാരനാണെന്ന് പറയുന്നതിലൂടെ ജാതിബോധത്താല്‍ അറിയാതെ കൂവിപ്പോയ ഒരധ്യാപകനെയാണ് കാണാന്‍ കഴിയുന്നത്.

അവിടെ നടന്ന ദാരുണമായ സംഭവത്തിലോ അതുമായിബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലോ പ്രതികള്‍ പട്ടികജാതിക്കാരാണെന്നുള്ളതോ അവരുടെ പ്രവേശന പരീക്ഷയിലെ റാങ്ക് എത്രായണെന്നുള്ളതോ ഒരിക്കലും പരിഗണിക്കേണ്ട ഒരു ഘടകമേയല്ല. വസ്തുത ഇതായിരിക്കേ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണക്കാര്‍ “മെറിറ്റില്ലാത്ത”വരും പൊതു പണം ഉപയോഗിച്ചു പഠിക്കുന്നവരും ക്രിമിനല്‍ സംഘവുമായ കാമ്പസ്സിലെ ദലിത് വിദ്യാര്‍ത്ഥികളെന്ന രീതിയില്‍ അടയാളപ്പെടുത്തുമ്പോള്‍ കോളേജിന്റെ വരേണ്യ ജാതി ഉല്‍ക്കര്‍ഷയെ സംരക്ഷിച്ചു നിര്‍ത്തുക എന്നുള്ള ദൗത്യമാണ് തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി ഈ അധ്യാപകന്‍ നിര്‍വ്വഹിക്കുന്നത്. cet

മെറിറ്റിനെക്കുറിച്ചുള്ള സവര്‍ണ്ണ ബോധ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള ഉറപ്പിക്കലിലൂടെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടപ്പെട്ട, ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളിലെ നൂറ്കണക്കിന് ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ സ്ഥിതി വിശേഷം തന്നെയാണ് കേരളത്തിലും നിലവിലുള്ളത് എന്നതിന്റെ ചൂണ്ടുപലക കൂടിയാണ് അധ്യാപകന്റെ ഈ കുറിപ്പ്. കേരലത്തിലെ എഞ്ചിനീയറിംഗ്/മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പാതിവഴിക്കു പഠനം നിര്‍ത്തുകയോ ബിരുദം നേടാതെയോ പുറത്തു പോകുന്ന ദലിത് കുട്ടികളുടെ എണ്ണം ഭീതിതമാം വിധം കൂടുതലാണ്.

മദ്യപനികളും അഴിഞ്ഞാട്ടക്കാരും ആയ (അവരെല്ലാം ദലിതരാണെന്ന് നേരത്തേ നിശ്ചയിക്കപ്പെട്ടിരിക്കുന്നു) ആണ്‍കൂട്ടങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ആറരയ്ക്ക് ശേഷം സംരക്ഷിച്ച് നിര്‍ത്തേണ്ട ബാധ്യത ഏറ്റെടുത്ത അതീവ ഗുണവാനും കാമ്പസ്സില്‍ നടക്കുന്ന “സത്യം” വിളിച്ചു പറഞ്ഞ ഉദാരനും സംരക്ഷകനുമായ ആ(ണി)ളിനെ കേരളത്തിലെ പൊതുമനസ്സ് ആഘോഷിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.