തിരുവനന്തപുരം: വി.എസ് സര്‍ക്കാറിന്റെ മൂന്നാര്‍ ദൗത്യം പരാജയമായിരുന്നെന്ന ചെന്നിത്തലയുടെ വാദങ്ങള്‍ പൊളിയുന്നു. വി.എസിന്റെ കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത കയ്യേറ്റക്കാരുടെ കണക്കുകള്‍ പുറത്ത് വിടാമോയെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിച്ചിരുന്നു.
Also read ‘ഞാന്‍ രാഷ്ട്രപതിയായാല്‍ പിന്നെ ആര്‍.എസ്.എസിനെ ആരു നയിക്കും’; രാഷ്ട്രപതിയാകാനില്ലെന്ന് മോഹന്‍ ഭാഗവത്
വി.എസ് സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം സ്വന്തമായി ഭൂമിയില്ലാത്തവരെയായിരുന്നില്ല ഒഴിപ്പിച്ചതെന്നും മറിച്ച് ഭൂമാഫിയകള്‍ക്കെതിരെയായിരുന്നു നടപടികളെന്നും വ്യക്തമാകുന്നതാണ് സര്‍ക്കാര്‍ ഒഴിപ്പിച്ച ഭൂമികളുടെ വിശദാംശങ്ങള്‍. ആ രേഖകള്‍ 2011ല്‍ സര്‍വകക്ഷി സംഘത്തിന് മുന്നില്‍ വി.എസ് സമര്‍പ്പിച്ചതുമായിരുന്നു.
ഒന്നും രണ്ടും ദൗത്യ സംഘങ്ങളിലൂടെ 2006ല്‍ സര്‍ക്കാര്‍ ഉടുമ്പന്‍ചോല ദേവികുളം താലൂക്കുകളില്‍ നിന്നുള്ള കയ്യേറ്റങ്ങളായിരുന്നു ഒഴിപ്പിച്ചിരുന്നത്. 11,909.8497 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ തിരിച്ച് പിടിച്ചതായും കണക്കുകളില്‍ നിന്ന് വ്യതക്തമാണ്.
ഉടുമ്പഞ്ചോല താലൂക്കില്‍ പെട്ട ചിന്നക്കനാല്‍, ബൈസണ്‍വാലി, വില്ലേജ്കളില്‍ നിന്നും ദേവികഉളം ബ്ലോക്കിലെ വട്ടവട, കെ.ഡി.എച്ച്, ആനവിരട്ടി, പള്ളിവാസല്‍, കീഴന്തൂര്‍ വില്ലേജുകളില്‍ നിന്നുമായിട്ടാണ് 11,909.8497 ഏക്കര്‍ കയ്യേറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ചതും കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയിട്ടുള്ളതും.
ഒഴിപ്പിക്കല്‍ നടപടി പൂര്‍ണ്ണ പരാജയമായിരുന്നെന്നും നടപടിയുടെ കണക്കുകള്‍ ഹാജരമാക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ ആവശ്യം. ഒന്നാം ദൗത്യ സംഘം ഉടുമ്പഞ്ചോല താലൂക്കില്‍ നിന്ന് 261.9485 ഏക്കര്‍ ഭൂമിയാണ് ഒഴിപ്പിച്ചിരുന്നത്. രണ്ടാം ഘട്ടത്തില്‍ 88.4578 ഏക്കര്‍ ഭൂമിയും സംഘം താലൂക്കില്‍ നിന്ന് സര്‍ക്കാരിലേക്ക് തിരിച്ച് പിടിച്ചു.
ഒന്നാം ദൗത്യ സംഘം തിരിച്ചു പിടിച്ച ഭൂമിയുടെ വിശദാംശങ്ങള്‍
ദേവികുളം താലൂക്കില്‍ നിന്ന് ഒന്നാം ദൗത്യ സംഘം 10747.7682 ഏക്കര്‍ ഭൂമിയും രണ്ടാം സംഘം 811.6571 ഏക്കര്‍ ഭൂമിയുമാണ് തിരിച്ച് പിടിച്ചിട്ടുള്ളതെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
രണ്ടാം ദൗത്യ സംഘം തിരിച്ചു പിടിച്ച ഭൂമിയുടെ വിശദാംശങ്ങള്‍