വിമണ്‍സ് ഏഷ്യാകപ്പിലെ ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശും ഇന്ത്യയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് ആണ് ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
An excellent bowling performance from #TeamIndia has restricted Bangladesh to 80/8 👌👌
3⃣ wickets each for Renuka Singh & Radha Yadav
1⃣ wicket each for Pooja Vastrakar & Deepti Sharma
പവര്‍ പ്ലെയില്‍ തന്നെ ഓപ്പണര്‍ ദിലാര അക്തര്‍(6), മുര്‍ഷിദ ഖാത്തുന്‍ (4), ഇഷ്മ തന്‍ജിം (8) എന്നീ താരങ്ങളെ പുറത്താക്കിയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ രേണുക സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് രേണുക സ്വന്തമാക്കിയത്. വിമണ്‍സ് ടി-20 ഏഷ്യാ കപ്പിലെ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് രേണുകക്ക് സാധിച്ചത്.
വിമണ്‍സ് ടി-20 ഏഷ്യ കപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, രാജ്യം, വിക്കറ്റ്
ഇന്ത്യക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചതും രേണുകയാണ്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 10 റണ്‍സ് വഴങ്ങിയാണ് രേണുക മൂന്ന് വിക്കറ്റുകള്‍ നേടിയത്. 2.50 എന്ന മികച്ച എക്കണോമിയും താരം നിലനിര്‍ത്തി. രാധാവും നാലു ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 14 റണ്‍സ് വിട്ടുകൊടുത്തു സ്വന്തമാക്കിയിരുന്നു. 3.50 എന്ന് എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. പൂജാ വസ്ത്രക്കര്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ബംഗ്ലാദേശിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ്. 51 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികള്‍ അടക്കം 32 റണ്‍സ് ആണ് താരം നേടിയത്. ശേഷം ഷോമ അക്തര്‍ 18 പന്തില്‍ 19 റണ്‍സ് നേടി. ബംഗ്ലാദേശിന്റെ 7 താരങ്ങള്‍ക്കാണ് രണ്ടക്കം കാണാന്‍ സാധിക്കാതെ പുറത്താക്കേണ്ടി വന്നത്.
Content highlight: Renuka Singh In Record Achievement In Women’s Asia Cup