| Saturday, 13th July 2024, 10:07 am

പൃഥ്വി എന്നെ അന്ന് അതിശയിപ്പിച്ചു; അതിന് വേണ്ടി ജനിച്ച ആളാണ് അയാള്‍: രേണുക മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നമ്മള്‍. ഈ സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച താരമാണ് രേണുക മേനോന്‍. പത്തിലധികം സിനിമകളുടെ ഭാഗമായ രേണുക പൃഥ്വിരാജ് സുകുമാരനൊപ്പം രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2003ല്‍ പുറത്തിറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലും 2006ല്‍ പുറത്തിറങ്ങിയ വര്‍ഗം എന്ന സിനിമയിലും രേണുകയോടൊപ്പം പൃഥ്വിരാജ് ആയിരുന്നു നായക വേഷത്തില്‍ എത്തിയത്.

സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് രേണുക. വളരെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ് പൃഥ്വിയെന്നും അദ്ദേഹം ഡയലോഗുകളൊക്കെ വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കുമെന്നുമാണ് താരം പറയുന്നത്. അതില്‍ തനിക്ക് അതിശയം തോന്നിയിട്ടുണ്ടെന്നും രേണുക പറഞ്ഞു.

‘വളരെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ് പൃഥ്വി. ഡയലോഗുകളൊക്കെ വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കും. എനിക്ക് അതില്‍ അതിശയം തോന്നിയിട്ടുണ്ട്. കാരണം എനിക്കൊക്കെ അങ്ങനെ ഡയലോഗ് പറയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ പൃഥ്വി ഡയലോഗ് കൊടുത്താല്‍ അപ്പോള്‍ തന്നെ അത് കാണാതെ പഠിച്ച് പറയുന്ന ആളാണ്. അവരൊക്കെ അതിന് വേണ്ടി ജനിച്ചവരാണ് എന്ന് വേണം പറയാന്‍,’ രേണുക പറഞ്ഞു.

താന്‍ കാണുമ്പോള്‍ തൊട്ട് പൃഥ്വിരാജ് വളരെ മെച്ചുവേര്‍ഡായ ആളാണെന്നും അധികം സംസാരിക്കാറില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു. താനും അധികം സംസാരിക്കാത്തത് കാരണം സെറ്റില്‍ തങ്ങള്‍ തമ്മില്‍ അധികം ഇന്‍ട്രാക്ഷന്‍സ് വന്നിട്ടില്ലെന്നും രേണുക കൂട്ടിച്ചേര്‍ത്തു.

‘പൃഥ്വിരാജ് ഞാന്‍ കാണുമ്പോള്‍ തൊട്ട് വളരെ മെച്ചുവേര്‍ഡായ ആളാണ്. അധികം സംസാരിക്കാത്ത വ്യക്തിയായിരുന്നു. ഞാനും സെറ്റില്‍ അധികം സംസാരിക്കാറില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ അധികം ഇന്‍ട്രാക്ഷന്‍സ് വന്നിട്ടില്ല. പിന്നെയും വര്‍ഗം ചെയ്യുമ്പോഴാകും പരസ്പരം എന്തെങ്കിലും സംസാരിച്ചിട്ടുണ്ടാകുക,’ രേണുക പറയുന്നു.


Content Highlight: Renuka Menon Talks About How Prithviraj Sukumaran Learning Dialogues In Movie

We use cookies to give you the best possible experience. Learn more