കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നമ്മള്‍.
കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നമ്മള്‍.
ഈ സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച താരമാണ് രേണുക മേനോന്‍. പത്തിലധികം സിനിമകളുടെ ഭാഗമായ രേണുക പൃഥ്വിരാജ് സുകുമാരനൊപ്പം രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2003ല്‍ പുറത്തിറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലും 2006ല്‍ പുറത്തിറങ്ങിയ വര്‍ഗം എന്ന സിനിമയിലും രേണുകയോടൊപ്പം പൃഥ്വിരാജ് ആയിരുന്നു നായക വേഷത്തില്‍ എത്തിയത്.
തമിഴിലും ചില ചിത്രങ്ങളിൽ അഭിനയിച്ച രേണുക ആര്യയോടൊപ്പം കലാപ കാതലൻ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ്. ആര്യ മലയാളിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഒരു സ്കൂൾ കുട്ടിയെ പോലെയായിരുന്നു ആര്യ പെരുമാറിയിരുന്നതെന്നും രേണുക പറയുന്നു. ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ലെന്നും പൃഥ്വിരാജൊക്കെ സെറ്റിൽ വലിയ സീരിയസായിരുന്നുവെന്നും താരം സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.
‘എനിക്കറിയില്ലായിരുന്നു ആര്യ മലയാളിയാണെന്ന്. ഞാൻ ആദ്യം ചെന്നപ്പോൾ ആര്യയെ കാണുന്നത് ഒരു ഫോട്ടോഷൂട്ടിലാണ്. ഫോട്ടോഷൂട്ട് തുടങ്ങി കഴിഞ്ഞപ്പോൾ പുള്ളി കൊഞ്ചി കൊഞ്ചി മലയാളം പറയുന്നു.
ഞാൻ പെട്ടെന്ന് അത്ഭുതപ്പെട്ടു. ഞാൻ മലയാളിയാണോ എന്ന് ചോദിച്ചപ്പോൾ ആര്യ അതെ ഞാൻ മലയാളിയാണെന്ന് പറഞ്ഞു. ഞാൻ കണ്ണൂർക്കാരനാണ് എന്നെല്ലാം പറഞ്ഞ് പുള്ളിക്കാരൻ കുറെ സംസാരിച്ചു.
ഇപ്പോൾ എനിക്കറിയില്ല, പക്ഷെ അന്ന് ആര്യ ഒരു കുട്ടികളി ഉള്ള ആളായിരുന്നു. മുഴുവൻ തമാശയൊക്കെ പറഞ്ഞ് നടക്കുമായിരുന്നു. പൃഥ്വിരാജിനൊന്നും അങ്ങനെ കുട്ടികളിയൊന്നുമില്ല. അവർ സീരിയസായിട്ടാണ് സെറ്റിൽ ഇരിക്കുക. സ്ക്രിപ്റ്റ് വായിക്കുകയും അങ്ങനെയാണ്.
അവർ പെർഫോം ചെയ്യുന്നതും സംസാരിക്കുന്നതുമെല്ലാം വ്യത്യാസമുണ്ട്. പക്ഷെ ആര്യ ശരിക്കും ഒരു സ്കൂൾ കുട്ടിയെ പോലെയായിരുന്നു,’രേണുക മേനോൻ പറയുന്നു.
Content Highlight: Renuka Menon Talk About Actor Arya