| Monday, 8th July 2024, 11:54 am

ഞാന്‍ അവരുമായി സൗഹൃദം തുടര്‍ന്നിട്ടില്ല; എന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ള തെറ്റാകാം: രേണുക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രേണുക മേനോന്‍. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ സിനിമയിലൂടെയായിരുന്നു താരം തന്റെ കരിയര്‍ ആരംഭിച്ചത്. ചിത്രത്തില്‍ രേണുകക്ക് പുറമെ സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു, ഭാവന തുടങ്ങിയവരും അഭിനയിച്ചിരുന്നു. പത്തിലധികം സിനിമകളുടെ ഭാഗമായ രേണുക പിന്നീട് അഭിനയം നിര്‍ത്തുകയും അമേരിക്കയിലേക്ക് പോകുകയും ചെയ്തു.

അമേരിക്കയിലേക്ക് പോയ ശേഷം ‘നമ്മള്‍’ സിനിമയിലെ മറ്റു താരങ്ങളുമായി കോണ്‍ടാക്റ്റ് തുടര്‍ന്നിരുന്നോ
എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് രേണുക. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ ആരുമായിട്ടും സൗഹൃദങ്ങള്‍ തുടര്‍ന്നിട്ടില്ലെന്നാണ് രേണുക പറയുന്നത്.

‘ഞാന്‍ ആരുമായിട്ടും സൗഹൃദങ്ങള്‍ തുടര്‍ന്നിട്ടില്ല. അവരുമായി മാത്രമല്ല അത് കഴിഞ്ഞ് ചെയ്ത സിനിമയിലെ ആളുകളുമായിട്ടും ഞാന്‍ കോണ്‍ടാക്റ്റ് വെച്ചിട്ടില്ല. എന്താണെന്ന് അറിയില്ല, ഞാന്‍ കോണ്‍ടാക്റ്റ്‌സ് കീപ്പ് ചെയ്യുന്ന കാര്യത്തില്‍ കുറച്ച് പിന്നിലാണ്. എന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ള തെറ്റാകാം അത്. ‘നമ്മള്‍’ കഴിഞ്ഞ് കുറേ സിനിമകള്‍ ചെയ്തു, കുറേ ആളുകളെ പരിചയപ്പെട്ടു.

അവരാരുമായിട്ടും ഞാന്‍ കോണ്‍ടാക്റ്റ് കീപ്പ് ചെയ്തിട്ടില്ല. പിന്നെ രണ്ടോ മൂന്നോ പേരുമായി ബന്ധമുണ്ട്. അതും ഞാനുമായി കോണ്‍ടാക്റ്റ് വേണമെന്ന് ആഗ്രഹിച്ച് അവരുടെ ഭാഗത്ത് നിന്ന് ഒരു ശ്രമം ഉണ്ടായത് കൊണ്ട് മാത്രമായിരുന്നു. എനിക്ക് അത്തരമൊരു സ്‌കില്ല് എന്തുകൊണ്ടോ കിട്ടിയിട്ടില്ല,’ രേണുക പറഞ്ഞു.


Content Highlight: Renuka Menon Says She Is Bit Behind On Keeping In Touch With Others

We use cookies to give you the best possible experience. Learn more