വര്‍ഗീയ കലാപം ആസൂത്രണം ചെയ്യപ്പെടുന്നു
Discourse
വര്‍ഗീയ കലാപം ആസൂത്രണം ചെയ്യപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th May 2010, 10:10 am

ഞെട്ടിക്കുന്ന സത്യങ്ങളുമായി സ്റ്റിങ് ഓപറേഷന്‍

watch video ണം വാങ്ങി കൃത്രിമ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രീരാമ സേനയുടെ പദ്ധതി മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഒളിക്യാമറ ഓപറേഷനിലൂടെ പുറത്ത് കൊണ്ട് വന്നു. ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും തെഹല്‍കയും നടത്തിയ ഓപറേഷനിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

ബാംഗ്ലൂരില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് കൃത്രിമമായി കലാപം സൃഷ്ടിക്കുന്നതിന് ശ്രീരാമ സേന നേതാവുമായി വിലപേശല്‍ നടത്തുന്നതാണ് ഓപറേഷനിലൂടെ പുറത്ത് വന്നത്. ഒരു ആര്‍ട്ടിസ്റ്റാണെന്ന് പരിചയപ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകന്‍ സേന തലവന്‍ പ്രമോദ് മുത്തലിക്കിനെ ലമീപിച്ചത്. ബാംഗ്ലൂരില്‍ തന്റെ ചിത്രപ്രദര്‍ശനം നടത്തുന്നതിനിടെ സേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തണമെന്നതായിരുന്നു ആവശ്യം. ആക്രമിക്കപ്പെടുന്നതിലൂടെ ശ്രദ്ധ നേടാനും എം എഫ് ഹുസൈനെ പോലെ പ്രശസ്തനാകാനുമാണ് തന്റെ ലക്ഷ്യമെന്നും ഇയാള്‍ പ്രമോദ് മുത്തലിക്കിനോട് വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ : ഞാന്‍ പ്രശസ്തി ആഗ്രഹിക്കുന്നയാളാണ്. അങ്ങിനെയെങ്കില്‍ എന്റെ ബിസിനസ് വളരും. അതിന് എത്ര രൂപ ചെലവാകുമെന്ന് പറയണം. എത്ര രൂപ അഡ്വാന്‍സായി നല്‍കണം?.

പ്രമോദ് മുത്തലിക്ക്: ബാംഗ്ലൂരില്‍ എനിക്ക് പലതും ചെയ്യാനാകും.

ശേഷം മുത്തലിക്ക് ബാംഗ്ലൂരിലെ സേനയുടെ നേതാക്കളായ പ്രസാദ് അതാവര്‍, വസന്ത് ഭവാനി എന്നിവരെ കാണാനും പണം എത്ര വേണ്ടി വരുമെന്ന് അവരോട് ചോദിക്കാനും ആവശ്യപ്പെടുന്നു. പ്രസാദ് ഇപ്പോള്‍ ജയിലിലാണ്. റിപ്പോര്‍ട്ടര്‍ പ്രസാദിനെ രണ്ട് തവണ ബാംഗ്ലൂര്‍ ജയിലിലും ഒരു തവണ ബെല്ലാരി ജയിലിലും പോയി കാണുന്നു.

പ്രസാദ് അവതാറും റിപ്പോര്‍ട്ടറും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്

റിപ്പോര്‍ട്ടര്‍ : ഞാന്‍ നിങ്ങള്‍ക്ക് 15 ലക്ഷം രൂപ നല്‍കും.

പ്രസാദ്: ഹ..ഹ

റിപ്പോര്‍ട്ടര്‍ : 15 ലക്ഷം തരും

പ്രസാദ്: ഞാന്‍ പണം കണക്ക് കൂട്ടി എത്ര വരുമെന്ന് നിങ്ങളോട് പറയാം.

റിപ്പോര്‍ട്ടര്‍ : നിങ്ങളുടെ പക്കല്‍ എത്ര പേരുണ്ട്?.

പ്രസാദ്: 50 പേര്‍ .

റിപ്പോര്‍ട്ടര്‍ : അവര്‍ നേരത്തെ കലാപത്തില്‍ പങ്കെടുത്തവരാണോ?.

പ്രസാദ്: അതെ മാംഗ്ലൂര്‍ പബ് ആക്രമണത്തില്‍ പങ്കെടുത്തവരാണവര്‍ .

രണ്ടാമതായി വസന്ത് ഭവാനിയെയാണ് റിപ്പോര്‍ട്ടര്‍ കണ്ടത്. സംസ്ഥാനത്തെ മന്ത്രി മുംതാസ് അലി ഖാനെ ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കണമെന്ന് ഭവാനി റിപ്പോര്‍ട്ടറോട് നിര്‍ദേശിക്കുന്നുണ്ട്.

വസന്തും റിപ്പോര്‍ട്ടറും തമ്മില്‍ നടത്തിയ സംഭാഷണം

വസന്ത്: നിങ്ങള്‍ മുംതാസ് അലിയെ ക്ഷണിക്കണം

റിപ്പോര്‍ട്ടര്‍ : ആരെ?.

വസന്ത്: മുംതാസ് അലി ഖാനെ

റിപ്പോര്‍ട്ടര്‍ : ആരാണയാള്‍ ?

വസന്ത്: വഖഫ് ബോര്‍ഡ് മന്ത്രി

ആക്രമണത്തിന് ശേഷം ആര്‍ക്കെതിരെയും കേസെടുക്കില്ലെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. എന്നാല്‍ ഭവാനി അത് നിരാകരിക്കുന്നു. അങ്ങിനെ കേസെടുക്കാതിരുന്നാല്‍ കലാപം കൃത്രിമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് ജനങ്ങളില്‍ സംശയമുണ്ടാകുമെന്ന് ഭവാനി പറയുന്നു.

സേന തലവന്‍മാരുമായുള്ള സംഭാഷണം വീഡിയോ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഓപറേഷന്‍ നടത്തിയ രണ്ട് മാധ്യമങ്ങളും ഇന്നലെ സംയുക്ത പത്രക്കുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി.

കലാപത്തിന്റെ സ്ഥലവും സമയവും ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. 60 ലക്ഷം രൂപക്കണ് കലാപം ആസൂത്രണം ചെയ്യപ്പെടുന്നത്. പണത്തിന്റെ പകുതി ഭാഗം പോലീസിന് നല്‍കണെന്നും പറയുന്നു. സേനയുടെ സ്റ്റേറ്റ് കോ കണ്‍വീനറും മുന്‍ ആര്‍ എസ് എസ് നേതാവുമായ ജിതേഷ് കുമാറുമായും റിപ്പോര്‍ട്ടര്‍ ബന്ധപ്പെടുന്നുണ്ട്. നേരത്തെ പലയിടങ്ങളിലായി നടന്ന കലാപത്തെക്കുറിച്ചും ഒരു മത പണ്ഡിതനെ കൊലപ്പെടുത്തിയതിനെക്കുറിച്ചും ജിതേഷ് കുമാര്‍ സംസാരിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.