| Thursday, 9th August 2018, 11:40 am

പാക് നടിയും ഗായികയുമായ രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൈബര്‍: പാകിസ്ഥാനിലെ വനിതാ കലാപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതാ മറ്റൊരു ആക്രമണത്തില്‍ പാകിസ്ഥാന്‍ നടിയും ഗായികയുമായ രേഷ്മ കൊല്ലപ്പെട്ടു.

ഭര്‍ത്താവിന്റെ വെടിയേറ്റാണ് രേഷ്മ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ ടി.വി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പ്രതിയുടെ നാലാമത്തെ ഭാര്യയായ രേഷ്മ സഹോദരന്റെ കൂടെ ഹക്കിമാബാദിലാണ് കഴിഞ്ഞിരുന്നത്.

സഹോദരന്റെ കൂടെ രേഷ്മ താമസിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ച പ്രതി രേഷ്മയുടെ വീട്ടിലെത്തി വെടിവെച്ച ശേഷം കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ALSO READ: പെണ്‍കുട്ടിയെ പതിനഞ്ച് വര്‍ഷം ലൈംഗിക അടിമയാക്കിവെച്ചു; മന്ത്രവാദി പിടിയില്‍


പസ്ത്തോ പാട്ടുകാരിയായ രേഷ്മ “”സൊബാല്‍ ഗോലുന”” എന്ന പ്രശസ്ത നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്.

പാകിസ്താനില്‍ ഇതിനു മുമ്പും കലാകാരന്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വനിതാ കലാപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പതിനഞ്ചാമത്തെ ആക്രമണമാണ് ഇതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഫെബ്രുവരി 3 ന് നടന്ന സ്റ്റേജ് പരിപാടിക്കിടെ സുന്‍ബുല്‍ എന്ന പാകിസ്താനി ഗായിക വെടിയേറ്റ് മരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more