| Monday, 6th May 2024, 1:44 pm

ആ സിനിമയുടെ കഥയുമായി ഞാന്‍ ആറു വര്‍ഷം നടന്നു: രഞ്ജിത്ത് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ തിരക്കഥാകൃത്ത് നിര്‍മ്മാതാവ് ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രഞ്ജിത്ത് ശങ്കര്‍. 2009ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ജീവിതം ആരംഭിച്ചത്. അര്‍ജുനന്‍ സാക്ഷി, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, പ്രേതം, രാമന്റെ ഏദന്‍തോട്ടം,ജയ് ഗണേഷ് എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

തന്റെ വീട് വിറ്റിട്ടാണങ്കിലും പാസഞ്ചര്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും അതെന്നും തനിക്കൊരു റിസ്‌ക്കായിരുന്നില്ലെന്നും രഞ്ജിത്ത് ശങ്കര്‍. ആറു വര്‍ഷത്തോളം താന്‍ പാസഞ്ചര്‍ സിനിമയുടെ കഥയുമായി നടന്നിട്ടുണ്ടെന്നും, ജോലി വേണ്ടന്നുവെച്ചാണ് തന്റെ ആദ്യ ചിത്രം നിര്‍മിക്കാന്‍ തിരുമാനിച്ചതെന്നും താരം പറഞ്ഞു. തന്റെ സിനിമ ജീവിതത്തെ കുറിച്ച് സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാനും എന്റെ ഭാര്യയും ഒരു സോഫ്റ്റ് വെയര്‍ എന്‍ഞ്ചിനിയറായിരുന്നു, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആ സമയത്ത് വിദേശത്ത് ജോലി ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരിന്നിട്ടും അത് വേണ്ടന്ന് വെച്ച് നിന്നതിന്റെ ഒരേ ഒരു കാരണം പാസഞ്ചര്‍ ഉണ്ടാക്കാനായിരുന്നു. വീട് വിറ്റിട്ടാണങ്കിലും പാസഞ്ചര്‍ ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.

ഞങ്ങള്‍ക്ക് അതൊരു റിസ്‌ക്കായി തോന്നിയില്ല, കാരണം ഞങ്ങള്‍ ഒരു കോടി രൂപ ലോണ്‍ എടുത്തിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് വിദേശത്ത് പോയി ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ അത് അടച്ചുതീര്‍ക്കാം. എന്നാല്‍ സിനിമ എടുക്കാതെ പോയാല്‍ ജീവിതകാലം മുഴുവന്‍ അതൊരു റിഗ്രറ്റായിരിക്കും’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

ഒരുപാട് പേര്‍ തന്റെ ആദ്യ ചിത്രത്തിന്റെ കഥ കേട്ട് റിജക്റ്റ് ചെയ്തിട്ടുണ്ടന്നും അതൊന്നും തന്നെ ഒരിക്കലും തളര്‍ത്തിയിരുന്നില്ലെന്നും താരം പറയുന്നു. തന്റെ സിനിമ കഥാപാത്രങ്ങളില്ലൊം തന്റെ ജീവിത ആവിഷ്‌ക്കാരങ്ങളാണെന്നും, തന്റെ തിരക്കഥകളില്‍ ഒരു സ്ട്രക്ചര്‍ ഉണ്ടെന്നും അത് ആര്‍ക്കും കണ്ടുപിടിക്കാനായിട്ടില്ലെന്നും താരം കൂട്ടിചേര്‍ത്തു.

‘എന്റെ എല്ലാ കഥാപാത്രങ്ങളിലും എന്റെ അംശങ്ങളുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, ജയ് ഗണേഷിലുണ്ട് പാസഞ്ചറിലെ സത്യനാഥനിലും ദിലീപേട്ടന്റെ ക്യാരക്ടറിലുമുണ്ട്, അര്‍ജുനന്‍ സാക്ഷിയിലുണ്ട്,പുണ്യാളനിലുണ്ട് എല്ലാ സിനിമയിലുമുണ്ട്. രാമന്റെ ഏദന്‍തോട്ടത്തിലുണ്ട് അതില്‍ രാമനിലും ഞാനുണ്ട് അതുപ്പോലെ എലിവിസിലും ഞാനുണ്ട്’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

Content Highlight: Renjith Shankar about the struggles faced for his first movie

We use cookies to give you the best possible experience. Learn more