| Friday, 29th January 2021, 3:46 pm

'മരണമെത്തുന്ന നേരത്ത്' സ്പിരിറ്റിന് വേണ്ടി എഴുതിയതായിരുന്നില്ല, പാട്ടിന്റെ പിറവിയെക്കുറിച്ച് രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സ്പിരിറ്റ്. സ്പിരിറ്റിലെ ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. സ്പിരിറ്റിലെ ഗാനങ്ങളെക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ കുറിപ്പില്‍ പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്.

സ്പിരിറ്റിന്റെ ചിത്രീകരണം തുടങ്ങുമ്പോള്‍ രണ്ട് പാട്ടേ തന്റെ മനസ്സിലുണ്ടായിരുന്നുള്ളൂവെന്നും പിന്നീട് സിനിമ കടലാസില്‍ നിന്ന് ക്യാമറഫ്രെയ്മില്‍ എത്തുന്ന സമയത്താണ് മറ്റ് പാട്ടുകളും കൂട്ടിച്ചേര്‍ത്തതെന്നും രഞ്ജിത്ത് പറയുന്നു.

‘ചിത്രത്തിലെ സമീര്‍ എന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പാട്ട് വേണമെന്നുണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം ഷൂട്ട് കഴിഞ്ഞ് റഫീക്കിനെ വിളിച്ചു. കവിതപോലുള്ള ഒരു പാട്ട് വേണം പശ്ചാത്തലത്തില്‍. നാലുവരി മതി. വിഷയം മരണമാണെങ്കിലും അതില്‍ പ്രണയവും ലഹരിയും ആസക്തിയുമെല്ലാം കലര്‍ന്നിരിക്കണം എന്ന് പറഞ്ഞു. എന്നത്തേക്ക് വേണമെന്ന് റഫീക്ക് ചോദിച്ചപ്പോള്‍ ഇന്നു തന്നെ എഴുതിക്കോളൂ. ഉടന്‍ ഷൂട്ട് ചെയ്യണമെന്ന് മറുപടി പറഞ്ഞു’, രഞ്ജിത്ത് പറയുന്നു.

അങ്ങനെ വളരെ മുമ്പേ റഫീക്ക് എഴുതിവെച്ചിരുന്ന ഒരു കവിത അയച്ചുതന്നപ്പോള്‍ അത് വളരെ ഇഷ്ടപ്പെട്ടുവെന്നും മരണം എന്ന വാക്ക് വെച്ച് തുടങ്ങുന്ന ഒരു പ്രണയഗാനം അതുവരെ ഉണ്ടായിക്കാണില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

മരണമെത്തുന്ന നേരത്ത് എന്ന പാട്ടിനെക്കുറിച്ചാണ് രഞ്ജിത്ത് പറഞ്ഞത്. ആ പാട്ടില്‍ ‘കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍’, എന്ന വരികള്‍ അതീവ പ്രണയാനുഭൂതി നല്‍കുമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Renjith says about Spirit movie song

We use cookies to give you the best possible experience. Learn more