[]ന്യൂദല്‍ഹി: മലയാളി കായിക താരം രജ്ജിത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചേക്കും. രജ്ജിത്തിനനുകൂലമായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും അത്‌ലറ്റിക് ഫെഡറേഷനും റിപ്പോര്‍ട്ട് നല്‍കി.
ഇപ്പോള്‍ ദല്‍ഹിയിലുള്ള രജ്ജിത്തിനോട് നാലാം തീയ്യതി വരെ ദല്‍ഹിയില്‍ തുടരാന്‍ കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രജ്ജിത്ത കുറ്റകാരനല്ലെന്ന് കാണിച്ചാണ് നാഡയും അത്‌ലറ്റിക് ഫെഡറേഷനും കായികമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. []
രാജ്യാന്തര ഉത്തേജക ഏജന്‍സിയുടെ അംഗീകാരമില്ലാത്ത ലാബോറട്ടറിയിലാണ് രജ്ജിത്തിന്റെ സാമ്പിള്‍ പരിശോധിച്ചത്. മൂന്ന് മാസത്തെ വിലക്ക ശിക്ഷയല്ലെന്നും നാഡയുടെ റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുന്നു.
അവാര്‍ഡിന് യോഗ്യത ഉള്ളത് കൊണ്ടാണ് രജ്ജിത്തിനെ നോമിനേറ്റ് ചെയ്തതെന്ന് അത്‌ലറ്റിക് ഫെഡറേഷനും കായികമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് രജ്ജിത്തിന് അവാര്‍ഡ് ലഭിച്ചേക്കുമെന്ന സൂചന വീണ്ടുമുയര്‍ന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രജജിത്തിന് അവാര്‍ഡ് ലഭിച്ചേക്കുമെന്നാണ് സൂചന. രജ്ജിത്ത് നേരത്തെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടിട്ടുണ്ടെന്നും തുടര്‍ന്ന് വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നുമുള്ള വാര്‍ത്തയെതുടര്‍ന്ന് പ്രഖ്യാപിച്ച അര്‍ജ്ജുന അവാര്‍ഡ് കായിക മന്ത്രാലയം അവസാന നിമിഷം മരവിപ്പിക്കുകയായിരുന്നു.
കൊച്ചിയില്‍ 2008ല്‍ നടന്ന ദേശീയ ഓപ്പണ്‍ മീറ്റിനിടെ ഉത്തേജക മരുന്നുപയോഗത്തിന് പിടിക്കപ്പെട്ടു എന്ന വാര്‍ത്തയാണ് വിവാദമായത്. ഉത്തേജകമരുന്നുപയോഗത്തിന് പിടിക്കപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കരുതെന്നാണ് നിയമങ്ങള്‍ അനുശാസിക്കുന്നത്.
തുടര്‍ന്ന് അവാര്‍ഡ് മരവിപ്പിച്ച കായിക മന്ത്രാലയും നാഡയുടെയും അത്‌ലറ്റിക് ഫെഡറേഷനോടും റിപ്പോര്‍ട്ട് തേടുകയായിരുന്നു.