[]ന്യൂദല്‍ഹി: അര്‍ജുന അവാര്‍ഡിനായി തിരഞ്ഞെടുത്ത് അവസാന നിമിഷം തനിക്കെതിരെ ഉണ്ടായ നടപടി അങ്ങേയറ്റം വേദനാജനകമാണെന്ന് ട്രിപ്പില്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരി. []
അര്‍ജുന പുരസ്‌കാരത്തിനായി തന്നെ വിളിച്ചു വരുത്തി അപമാനി ക്കുകയായിരുന്നു. തന്റെ പുരസ്‌കാരം തടഞ്ഞതിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണ്.
എന്റെ കരിയര്‍ അവസാനിപ്പിക്കാനായി ചിലര്‍ കളിച്ച കളിയാണ് ഇതിന്റെ പിന്നില്‍. ദല്‍ഹിയിലെ ഒരു പത്രത്തില്‍ മാത്രം ഈ വാര്‍്ത്ത വന്നതിന്റെ കാരണവും അത് തന്നെയാണെന്ന് രഞ്ജിത് പറഞ്ഞു.
തനിക്ക് രാജ്യത്തു നിന്നും ലഭിച്ച ഏറ്റവും വലിയ സമ്മാനം തന്നെയാണിത്. പീഡനക്കേസിലെ പ്രതികള്‍ക്ക് പോലും ഇത്രയും നാണക്കേട് ഉണ്ടായിട്ടില്ല. പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു.
അതിനിടെ കേന്ദ്ര കായികമന്ത്രി ജിതേന്ദ്ര സിംഗുമായി രഞ്ജിത്ത് കൂടിക്കാഴ്ച നടത്തി. സായിലെയും കായിക മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ രഞ്ജിത്തിനെ കണ്ടു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രഞ്ജിത് ടെലിഫോണില്‍ സംസാരിച്ചു. വിഷയത്തില്‍ ഇടപെടുമെന്നും കേന്ദ്ര കായിക മന്ത്രിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായാണ് അറിയുന്നത്.