ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ലീല
Daily News
ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ലീല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2016, 5:06 pm

LEEL INN

തിരുവനന്തപുരം: രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ലീല ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 22നാണ് ഓണ്‍ലൈന്‍ റിലീസിങ്ങ്. reeax.in എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രം റിലീസ് ചെയ്യുക. ഇതിനുള്ള ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു.

500 രൂപയാണ് ബുക്കിങ്ങ് ചാര്‍ജ്. ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 450 രൂപ നല്‍കിയാല്‍ മതി. കൂടാതെ ചിത്രം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ചിത്രത്തിന് എത്രയും പെട്ടന്ന് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം ചേംബറിന് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ സെന്‍സര്‍ ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫിലിം ചേംബര്‍ അസോസിയേഷന്‍ ഉടന്‍ വിട്ടു നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ആര്‍. ഉണ്ണി രചന നിര്‍വഹിച്ച ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത ബിജു മേനോനും പാര്‍വതി നമ്പ്യാരുമാണ്. വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജഗദീഷ് എന്നിവരും ചിത്രത്തിലുണ്ട്.